Connect with us
lakshya final

Featured

ചെറുകിട മേഖലയിലെ കുത്തകവൽക്കരണം ചെറുക്കാൻ
ദേശീയ റീട്ടെയിൽ ഉച്ചകോടി ഡൽഹിയിൽ

Avatar

Published

on

ന്യൂഡൽഹി: കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുടെ ജീവനോപാധിയായ ചെുകിട വ്യാപാര മേഖലയിലെ പ്രതിസന്ധികൾ അടുത്ത മാസം നടക്കുന്ന കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ഉച്ചകോടി ചർച്ച ചെയ്യും. ഏപ്രിൽ 18, 19 തീയതികളിൽ രാജ്യതലസ്ഥാനത്തു നടക്കുന്ന സമ്മേളനത്തിൽ ബദൽ നിർദേശങ്ങളുമുണ്ടാകും.
. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കോർപ്പറേറ്റ് ഇതര മേഖലയിലെ പ്രമുഖ വ്യാപാര-വാണിജ്യ-സേവന സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന ആദ്യത്തെ “ദേശീയ റീട്ടെയിൽ ഉച്ചകോടി” ഡൽഹിയിൽ സംഘടിപ്പിക്കുന്നു. ഇന്ത്യൻ റീട്ടെയിൽ വ്യാപാരത്തിന്റെ ഒരു വലിയ കൂട്ടായ്മ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ വ്യാപാര – വാണിജ്യ നേതാക്കൾക്കു പുറമേ ചരക്കു ഗതാഗതം, എസ്.എം.ഇ.കൾ, കർഷകർ, സ്വയം സഹായ സംഘങ്ങൾ, വനിതാ സംരംഭകർ, കച്ചവടക്കാർ, സേവന സംരംഭകർ, ചില്ലറ വ്യാപാരത്തിന്റെ മറ്റ് മേഖലകളിലെയും സംഘടനാ നേതാക്കളെയും CAIT ക്ഷണിച്ചിട്ടുണ്ട്. സി.എ.ഐ.ടി ദേശീയ പ്രസിഡന്റ് ബി സി ഭാർട്ടിയ ഉച്ചകോടിയുടെ അധ്യക്ഷനായിരിക്കും.

രണ്ട് ദിവസത്തെ റീട്ടെയിൽ ഉച്ചകോടിയിൽ വിവിധ സെഷനുകളിലായി കോർപ്പറേറ്റ് ഇതര മേഖലയുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. മുതിർന്ന കേന്ദ്ര മന്ത്രിമാർ, വകുപ്പ് മേധാവികൾ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ വ്യാപാര പ്രമുഖരെ അഭിസംബോധന ചെയ്യും.

Advertisement
inner ad

ജിഎസ്ടി നികുതി സമ്പ്രദായം ലഘൂകരിക്കൽ, ഇ-കൊമേഴ്‌സ് നയത്തിന്റെ അടിയന്തര സാഹചര്യം, ഇ-കൊമേഴ്‌സിന്റെ നിയന്ത്രണം, ദേശീയ റീട്ടെയിൽ വ്യാപാര നയം എന്നിവയ്‌ക്ക് പുറമെ ചില്ലറ വിൽപനയിൽ വിവിധതലത്തിലുള്ള നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സിഎഐടി ദേശീയ സെക്രട്ടറി എസ്. എസ്. മനോജ് പറഞ്ഞു.

കേരളത്തിൽ നിന്നും സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യരുടെ നേതൃത്ത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട 21 സംഘടനാ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഔപചാരിക വ്യാപാരത്തിലേക്ക് അനൗപചാരിക വ്യാപാരത്തിന്റെ കടന്നുകയറ്റം, എസ്.എം.ഇ കൾക്കുള്ള ധനസഹായം, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ധാർമികതയില്ലാത്ത ഇ-കൊമേഴ്‌സ് ബിസിനസ് തടയുന്നതിനുള്ള നടപടികൾ എന്നിവയുടെ ചർച്ചകൾ ഉൾപ്പെടുന്ന ഉച്ചകോടിയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള സ്വീകാര്യതയും സ്വീകരിക്കലും, ഫാർമസി മേഖലയിലേക്ക് ഇ-കൊമേഴ്‌സ് കമ്പനികളുടെ നിയമവിരുദ്ധമായ കടന്നുകയറ്റം, രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലെ പഴയ വിപണികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ദേശീയ നയം,ബിസിനസ് നെറ്റ്‌വർക്കിംഗ് വിപുലപ്പെടുത്തൽ, സംരംഭകത്വവും തൊഴിലുമായി ബന്ധമുള്ള നൈപുണ്യം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പാഠ്യപദ്ധതി തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.
വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതി, വ്യാപാരി സമൂഹത്തിന് വായ്പ, വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും വൻകിട നിർമ്മാതാക്കളുടെ ആക്രമണത്തിൽ നിന്ന് വിതരണ സാഹോദര്യത്തെ സംരക്ഷിക്കുന്നതിനുമായി നടപടികൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും (എൻ.ബി.എഫ്‌.സി) മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും (എം.എഫ്‌.ഐ) ശക്തിപ്പെടുത്തി റീട്ടെയിൽ വ്യാപാര മേഖലയെ ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് ദേശീയ സെക്രട്ടറി മനോജ് പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം രണ്ടാംവട്ടവും തകർന്നു വീണു

Published

on

പറ്റ്ന : ​ഗം​ഗാ ന​ദിക്കു കുറുകേ ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി – സുൽത്താൻഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. 2015 ൽ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വർഷമായിട്ടും ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിൻറ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. നിർമാണത്തിലെ അപാകതയും അഴിമതിയുമാണ് പാലം തകരാൻ കാരണമായി പറയുന്നത്. രണ്ടു വട്ടം പൊളിഞ്ഞുവീണ പാലത്തിന്റെ ബലത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

Continue Reading

Featured

അരിക്കൊമ്പനു വീണ്ടും മയക്കുവെടി, ആനിമൽ ആംബുലൻസിൽ വനത്തിലേക്കു വിടും

Published

on

കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്.
കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയതാണ്. എന്നാൽ ആന ഉൾവനം വനം വിട്ടു നാട്ടിലിറങ്ങിയതാണ് വീണ്ടും മയക്കു വെ‌ടി വയ്ക്കാൻ കാരണം. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ബൈക്കിൽ വന്ന പാൽക്കാരനെ ആന ത‌ട്ടിയിട്ടു. ചികിത്സയിലിരിക്കെ ഇദ്ദേഹം മരണമടഞ്ഞു. തു‌ർന്നാണ് ആനയെ പിടികൂടാൻ തമിഴ്നാട് നടപടി വേ​ഗത്തിലാക്കിയത്.
ഇന്നു പുലർച്ചെ ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചു. ആനയിപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണുള്ളത്. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി. അൽപ്പസമയത്തിനുള്ളിൽ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി വനത്തിനുള്ളിലേക്ക് കടത്തിവിടും.

Continue Reading

Featured

ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്നു രാഹുല്‍ ഗാന്ധി

Published

on

ന്യൂഡൽഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്നു രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അടിയന്തരമായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കു ചുറ്റും രക്ഷാകവചമുണ്ട്, എന്നാല്‍ ജനങ്ങള്‍ക്കു യാത്ര ചെയ്യാന്‍ സുരക്ഷ നല്‍കുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യാന്‍ ഓടിനടക്കുന്ന പ്രധാനമന്ത്രി പാവപ്പെട്ടവര്‍ക്കു യാത്രചെയ്യാനുള്ള ട്രെയിനുകളില്‍ മതിയായ കംപാര്‍ട്ടുമെന്റുകള്‍പോലും നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര കുറ്റപ്പെടുത്തി.

Advertisement
inner ad
Continue Reading

Featured