കേക്ക് മുറിപ്പിച്ചു പ്രതിഷേധിച്ചു

പെട്രോൾ വില 100 രൂപ കടന്നതിൽ പ്രതിഷേധിച്ചു നികുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംസ്ഥാന നികുതികുറച്ചു ജനങ്ങളെ സഹായിക്കാൻ തയ്യാറാവാതെ നികുതി ഭീകരതയ്ക്ക് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ടും യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി കേക്ക് മുറിപ്പിച്ചു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡന്റ് ജാസ്‌മോൻ മരിയാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രധിഷേധ പരിപാടി മുൻ ഡിസിസി ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്‌ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രസൂൺ മുരളി, കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡണ്ട് എ ജി സഹദേവൻ, യൂത്ത് കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് ജനറൽ സെക്രട്ടറി ബ്രോമിൽ രാജ്, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിബിൻ വർഗീസ്, ജസ്റ്റിൻ ഇമ്മാനുവൽ, വിവേക് ചന്ദ്രൻ,സിയാദ് ഹനീഫ, യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ ശരത് ഡിക്സൺ, വിൻസെന്റ് കെ എ ,ദിൽജിത്ത്, സന്ദീപ്, രതീഷ്, നോർബിൻ, സിനേഷ് എന്നിവർ പങ്കെടുത്തു

Related posts

Leave a Comment