Connect with us
inner ad

Thiruvananthapuram

മുഖ്യമന്ത്രിയുടെ വിശ്വസ്തന് ക്യാബിനറ്റ് പദവി: തീരുമാനം മന്ത്രിസഭ യോഗത്തില്‍

Avatar

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന് കാബിനറ്റ് റാങ്ക്. മന്ത്രിസഭ യോഗത്തിലാണ് എബ്രഹാമിന് കാബിനറ്റ് റാങ്ക് നല്‍കാന്‍ തീരുമാനിച്ചത്. കിഫ്ബിയുടെ മസാല ബോണ്ട് ക്രമക്കേടില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കും കെ എം എബ്രഹാമും അറസ്റ്റ് ഭീതിയിലാണ്. ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ് ഇരുവരും. ഹൈക്കോടതി തള്ളിയാല്‍ സുപ്രീം കോടതിയില്‍ പോകാനാണ് ഇരുവരുടെയും നീക്കം. കാബിനറ്റ് റാങ്കുള്ളവരെ ചോദ്യംചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതിയും അറസ്റ്റ് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതിയും വേണം. എബ്രഹാമിന് കാബിനറ്റ് റാങ്ക് നല്‍കുന്നത് വഴി മൂന്ന് കോടിയുടെ അധിക ബാധ്യതയാണ് ഖജനാവിന് ഉണ്ടാകുന്നത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ 25 പേഴ്‌സണല്‍ സ്റ്റാഫുകള്‍, 12 താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരെ എബ്രഹാമിന് നിയമിക്കാം.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം; കേരള സർവകലാശാലയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തിൽ കേരള സര്‍വകലാശാല സർവകലാശാലയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിസി പ്രഭാഷണത്തിന് അനുമതി നിഷേധിച്ചില്ലെങ്കിലും കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിലനിൽക്കെയായിരുന്നു ബ്രിട്ടാസിന്‍റെ പ്രസംഗം. വിസിക്കെതിരെയും പ്രസംഗത്തില്‍ പരാമർശമുണ്ടായിരുന്നു. അതേസമയം, പ്രഭാഷണ പരമ്പരയിൽ രാഷ്ട്രീയമില്ലെന്നാണ് യൂണിയൻ നിലപാട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

‘വീട്ടില്‍ വോട്ട്’ ബാലറ്റുകള്‍ തുറന്ന സഞ്ചിയില്‍;
തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി നല്‍കി

Published

on

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നു വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകള്‍ ക്യാരിബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടു പോകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സത്യസന്ധവും സുതാര്യവുമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കാന്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കത്തിന്റെ പൂർണരൂപം:  ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീട്ടിൽ നിന്ന് സ്വതന്ത്രവും നീതിയുക്തവുമായ വോട്ട് പ്രക്രിയ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഞാൻ നേരത്തെ ഒരു കത്തു നൽകിയിരുന്നു. തുറന്ന കവറുകളേക്കാൾ സീൽ ചെയ്ത ബാലറ്റ് പെട്ടികളിലാണ് വോട്ടുകൾ വെച്ചിരിക്കുന്നതെന്നും സ്ഥാനാർത്ഥികളുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജൻ്റുമാരെ വോട്ടിങ് ഷെഡ്യൂൾ മുൻകൂട്ടി അറിയിക്കണമെന്നും ആ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ആവർത്തിച്ചുള്ള ഈ അഭ്യർത്ഥനകൾക്കിടയിലും, ഇക്കാര്യത്തിൽ പ്രസക്തമായ നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. തുറന്ന കവറുകളിൽ വോട്ടുകൾ കൊണ്ടുപോകുന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. തുറന്ന കവറിൽ വോട്ട് ചെയ്ത സംഭവങ്ങൾ സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുകയും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ ഫലങ്ങളെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്, തപാൽ വോട്ടുകൾ മുദ്രവെച്ച ബാലറ്റ് പെട്ടികളിലാണെന്നും തുറന്ന സഞ്ചികളിലല്ലെന്നും ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി കൈക്കൊള്ളണം

Continue Reading

Kerala

കുട്ടികളുടെ ആരോഗ്യം വെച്ചു പന്താടാൻ സർക്കാരിനെ അനുവദിക്കില്ല: കെ.എസ്.യു

Published

on

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധകമല്ലെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെ.എസ്.യു. സ്കൂളുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ബിസിനസിൻ്റെ ഭാഗമായല്ല, മറിച്ച് നിയമപരമായി കൂട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ആവശ്യമില്ലെന്ന പൊതുവിദ്യാഭ്യാസ അണ്ടർ സെക്രട്ടറിയുടെ വിവാദ ഉത്തരവ് ഇറങ്ങുമ്പോഴും കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് പാലിക്കപ്പെടേണ്ടുന്ന മിനിമം സുരക്ഷ മാനദണ്ഡങ്ങൾ പോലും ഇറക്കാൻ സാധിക്കാത്തത് വിദ്യാർത്ഥി സമൂഹത്തോടുള്ള സർക്കാരിൻ്റെ അവഗണനയും വ്യക്തത ഇല്ലായ്മയുടെയും ഭാഗമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
കുട്ടികളുടെ ആരോഗ്യം വെച്ചു പന്താടാൻ സർക്കാരിനെ അനുവദിക്കില്ല,വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അറിവോടെയാണ് ഈ ഉത്തരവ്. നിത്യവൃത്തിക്ക് വേണ്ടി പൊതിച്ചോറ് വിൽക്കുന്നവരെ പോലും ഭക്ഷ്യസുരക്ഷ വകുപ്പ് നിരന്തരം വേട്ടയാടുമ്പോഴാണ് സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് ലൈസൻസ് വേണ്ടെന്ന സർക്കാരിൻ്റെ വിചിത്ര ഉത്തരവ് പുറത്തു വരുന്നത്. കുട്ടികളുടെ സുരക്ഷക്ക് പുല്ലുവില കൽപ്പിക്കുന്ന ഉത്തരവ് പിൻവലിച്ചില്ലങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. പാവപ്പെട്ട കുട്ടികളാണ് സർക്കാർ സ്കൂളിൽ പഠിക്കുന്നതും ഉച്ചഭക്ഷണം കഴിക്കുന്നതും. അവരും ഈ നാടിൻ്റെ പ്രതീക്ഷയാണ്. അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതായുണ്ട്. വിഷയത്തിൽ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.

Continue Reading

Featured