കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരം

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.ഇതിനുള്ള ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കാനാണ് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്. പാർലമെൻ്റിൻ്റെ ആദ്യ
സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കും. തുടർന്ന് മറ്റ് നടപടി സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി യോ​ഗത്തെ അറിയിച്ചു.
ഈ മാസം അവസാനത്തോടെ ബില്ലിന് പൂർണ അംഗീകാരം നേടിയെടുക്കാനാണ് ശ്രമം. അതോടെ വിവാദ നിയമങ്ങൾ ഇല്ലാതാകും. ഒറ്റ ബില്ലിലൂടെ തന്നെ നിയമങ്ങൾ പിൻവലിക്കാനാണ് കേന്ദ്രം നടപടികളെടുത്തിരിക്കുന്നത്. മന്ത്രിസഭയുടെ തീരുമാനത്തിനു പിന്നാലെ നാളെ നടക്കാനിരിക്കുന്ന ട്രാക്റ്റർ റാലിയുടെ ഭാവി സംബന്ധിച്ച് സംയുക്ത കിസാൻ മോർച്ച ചർച്ച തുടങ്ങി. പാർലമെന്റിനു പുറത്തെ ജനകീയ സമരത്തിലൂടെ നിയമം പിൻവലിക്കപ്പെടുന്നത് അപൂർവമാണ്.
കാർഷിക വിളകളുടെ കുറഞ്ഞ താങ്ങുവില സംബന്ധിച്ചും കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തു. നിലിവിലുള്ള റിപ്പോർട്ടുകൾ മാറ്റിവച്ച് പുതിയ കാർഷിക കമ്മിഷനെ നിയോ​ഗിക്കാനാണു നീക്കം. ഇതു സംബന്ധിച്ച തീരുമാനവും വൈകാതെ ഉണ്ടാകും. എംഎസ്പി അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്നാണ് ഭരതീയ കർഷക യൂണിയൻ നേതാവ് രാകേഷ് തികായത്ത് അറിയിച്ചത്.

Related posts

Leave a Comment