സി എ ഖാദര്‍ അനുസ്മരണം നടത്തും


എടപ്പാള്‍ : മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നഅന്തരിച്ച കോണ്‍ഗ്രസ് നേതാവ് സി എ ഖാദറിന്റെ ചരമവാര്‍ഷികദിനമായ വെള്ളിയാഴ്ച വിവിധ പരിപാടികളോടുകൂടി ആചരിക്കുവാന്‍ തവനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലം കമ്മിറ്റികളും അതാതു സ്ഥലങ്ങളില്‍ ഖാദറിന്റെ ചായ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നരിപ്പറമ്പ് ജംഗ്ഷനില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തണല്‍ വൃക്ഷം പരിപാടിയും 11 മണിക്ക് കാലടി ഹെല്‍ത്ത് സെന്റര്‍ സമീപം കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കൈമാറല്‍, മൂന്നുമണിക്ക് എടപ്പാള്‍ പൊല്‍പ്പാക്കര നന്ദകുമാര്‍ സ്മാരക മന്ദിരത്തില്‍ വച്ച് സി എ കാദര്‍ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചു നടത്തുന്ന പരിപാടിയില്‍ മുന്‍ എംഎല്‍എ വീട്ടി ബല്‍റാം ഉദ്ഘാടന കര്‍മം നിര്‍വഹിക്കുമെന്നു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി രവീന്ദ്രന്‍ അറിയിച്ചു.

Related posts

Leave a Comment