നവതിനിറവില്‍ പത്മരാജന്‍

  • മുന്‍ കെപിസിസി പ്രസിഡന്‍റ് സി വി പത്മരാജന് ഇന്ന് തൊണ്ണൂറ് വയസ്

സ്വന്തം ലേഖകന്‍
കൊല്ലം: മുന്‍ കെപിസിസി പ്രസിഡന്റ് സി പത്മരാജന് ഇന്ന് നവതി.
കര്‍ക്കിടകത്തിലെ ചോതി നക്ഷത്രമാണ് നാള്‍. ജനനതീയതി വരുന്ന 22നാണ്.
പതിവ് പോലെ ആഘോഷങ്ങള്‍ ഒന്നും ഇല്ല. ഷഷ്ഠിപൂര്‍ത്തിയും സപ്തതിയും ആരും അറിഞ്ഞതേയില്ല.


ആയിരം പൂര്‍ണ്ണ ചന്ദ്രപ്രഭ നുകര്‍ന്ന 84ല്‍ എത്തിയപ്പോള്‍ നേതാക്കള്‍ ആശംസകളുമായി വീട്ടില്‍ എത്തിയിരുന്നു. ഇക്കുറി അതും ഒഴിവാക്കാനാണ് പത്മരാജന്റെ സ്‌നേഹപൂര്‍ണ്ണമായ അഭ്യര്‍ഥന.
അതിന് കാരണമുണ്ട്. ലോകത്തെ നടുക്കിക്കൊണ്ടിരിക്കുന്ന മഹാമാരി ഈ തൊണ്ണൂറുകാരനേയും വിട്ടില്ല. കഴിഞ്ഞമാസം ഒപ്പമുള്ള മകന്‍ സജിക്ക് കോവിഡ്പിടിപെട്ടു.പത്മരാജനും ഭാര്യ വസന്തകുമാരിയും മകനൊപ്പം ആശുപത്രിയിലെത്തി പരിശോധന നടത്തി. മൂന്നുപേര്‍ക്കും ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും മൂന്നുപേരും ആശുപത്രിയില്‍ കഴിഞ്ഞു. ക്വാറന്റൈന്‍ കഴിഞ്ഞാണ് വീട്ടില്‍എത്തിയത്.


ക്ഷീണമുണ്ട് എന്നല്ലാതെ മറ്റുപ്രശ്‌നങ്ങളൊന്നുമില്ല.
ഇന്ന് രാവിലെ വീട്ടിന് തൊട്ടുമുമ്പിലുള്ള ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലും പരവൂരിലെ കുടുംബക്ഷേത്രമായ കുന്നത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലും തൊഴാല്‍പോകും.
കഴിഞ്ഞ അര നീറ്റാണ്ടായി പ്രസിഡന്റായിരിക്കുന്ന കൊല്ലം സഹകരണ അര്‍ബന്‍ ബാങ്കിന്റെ അത്യാവശ്യം പേപ്പറുകള്‍ ഒപ്പിട്ട് നലകുന്നതുമാത്രമേ ഇപ്പോള്‍ ഔദ്യോഗികമായി നിര്‍വ്വഹിക്കുന്നുള്ളൂ.

Related posts

Leave a Comment