സി.ആര്‍. മഹേഷിന്‍റെ സഹോദരന്‍ അന്തരിച്ചു

കരുനാഗപ്പള്ളിഃ സി.ആര്‍. മഹേഷ് എംഎല്‍എയുടെ സഹോദരന്‍ സി.ആര്‍. മനോജ് അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം. പ്രൊഫഷണല്‍ നാടകകൃത്തും നടനുമായിരുന്നു. ഇരുപത്തഞ്ചിലധികം നാടകങ്ങള്‍ രചിട്ടുണ്ട്. അത്രത്തോളം നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഓച്ചിറ സരിഗ തിയേറ്റേഴ്സിലൂടെയാണു രംഗത്തു വന്നത്.

തഴവ ചെമ്പകശേരിൽ പരേതനായ സി.എ.രാജശേഖരൻ്റെയും മണിയമ്മയുടെയും മകനാണ്. നേരത്തേ എഐവൈഎഫ് പ്രവര്‍ത്തകനും കരുനാഗപ്പള്ലി മണ്ഡലം സെക്രട്ടറിയുമായിരുന്നു. സംസ്ഥാനതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 25 ഓളം ഫ്രഷണൽ നാടകങ്ങൾ എഴുതിയിട്ടുണ്ട്. 8 നാടകങ്ങൾ അവതരിപ്പിച്ചു.ഓച്ചിറ സരിഗയുടെ 2011ലെ ഒരു ദേശം കഥ പറയുന്നു എന്നതാണ് ആദ്യമായി എഴുതിയ (ഫഷനൽ നാടകം.ഓച്ചിറ സരിഗ, നാടകരംഗം, കൊല്ലം ആത്മമിത്ര തുടങ്ങിയ സമതികൾക്ക് നാടകം എഴുതിയിട്ടുണ്ട്. ഓച്ചിറ നാടകരംഗം അവതരിപ്പിച്ച ‘ ഇവൻ നായിക, നിരവധി അവാർഡ് കരസ്ഥമാക്കി. കോമാളി, പരോൾ എന്നീനാടകങ്ങളാണ് ഈ വര്‍ഷം അരങ്ങിലെത്തിച്ചത്. ഭാര്യ ലക്ഷ്മി.

Related posts

Leave a Comment