മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ; ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും .

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും .

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ലോക്കഡൗണിനു ആഹ്വാനം ചെയ്തത് . പക്ഷെ ടിപിആര്‍ പത്തിന് താഴെ എത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി രോഗവ്യാപന നിരക്ക് നേരിയ തോതില്‍ വര്‍ധിച്ചിട്ടുമുണ്ട്.

നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ടിപിആര്‍ പതിനെട്ടിന് മുകളിലുള്ള 88 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഈ മേഖലകളില്‍ നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. ടിപിആര്‍ 12-18 ശതമാനത്തിലുള്ള 293 പ്രദേശങ്ങളുമുണ്ട്.

മൂന്ന് ജില്ലകളിലാണ് പതിനായിരത്തിലധികം രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്. പതിനാലായിരത്തില്‍ കൂടുതല്‍ സജീവ കേസുകളുള്ള മലപ്പുറത്താണ് രോഗവ്യാപനം കൂടുതല്‍. കോഴിക്കോടും, എറണാകുളവുമാണ് കോവിഡ് രോഗികള്‍ കൂടുതലുള്ള മറ്റ് രണ്ട് ജില്ലകള്‍.

Related posts

Leave a Comment