Alappuzha
അഡ്വ. സി.കെ ഷാജിമോഹൻ സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻ്റ്
തിരുവനന്തപുരം: സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ പുതിയ പ്രസിഡൻ്റായി അഡ്വ സി കെ ഷാജിമോഹനെ തെരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന യുഡിഎഫ് ഭരണ സമിതിയെ പൊതുയോഗത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് സർക്കാർ പിന്തുണയോടെ പുറത്താക്കി അഡ്മിനിസ്ട്രർ ഭരണത്തിലായിരുന്നു. കഴിഞ്ഞ 2 വർഷമായി സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക്. അഡ്മിനിസ്ട്രർ ഭരണത്തിനെതിരെ ഹൈക്കോടതിയിൽ യുഡിഎഫ് നേതാക്കൾ നൽകിയ കേസിൻ്റടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.
പിന്നിട് തിരഞ്ഞടുപ്പ് അട്ടിമറിക്കാൻ പല പരിശ്രമങ്ങൾ അഡ്മിനിസ്ട്രാറുടെ ഭാഗത്തു നിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്തു നിന്നും ഉണ്ടായപ്പോൾ സമയോചിതമായി ഹൈക്കോടതിയെ സമീപിക്കുകയും കോടതി അലക്ഷ്യത്തിന് റിട്ടേണിംഗ് ആഫിസർ വിമർശന വിധേയമാകൂകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാതെയും ചുമതല കൈമാറാതിരിക്കാനും ബോധപൂർവ്വം ശ്രമിച്ചപ്പോഴും കോടതി ഇടപ്പെട്ടാണ് ഭരണസമിതി കൂടി ഭാരവാഹികളെ നിശ്ചയിക്കാനും തീരുമാനം ഉണ്ടായത്. വരണാധികാരി എ സൈനത്ത് ബീവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി ‘ യോഗത്തിൽ വച്ച് ആലപ്പുഴ ജില്ലയിൽ നിന്നും പ്രതിനിധിയായി തിരഞ്ഞെടുക്കപെട്ട അഡ്വ സി കെ ഷാജിമോഹൻ പ്രസിഡൻ്റായും കാസർഗോഡ് ജില്ലയിൽ നിന്നും പ്രതിനിധിയായി തിരഞ്ഞെടുക്കപെട്ട എ നിലകണ്ഠൻ വൈസ് പ്രസിഡൻ്റായും, പത്തനംതിട്ട ജില്ലയിൽ നിന്നും പ്രതിനിധിയായ കെ ശിവദാസൻ നായർ ദേശിയ ബാങ്കിൻ്റെ പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടു. ടി എ നവാസ്, റോയി കെ പൗലോസ് , എസ് മുരളിധരൻ നായർ, ഫിൽസൺമാത്യുസ്, ടി എം കൃഷ്ണൻ, എസ് കെ അനന്തകൃഷ്ണൻ, വി പി അബ്ദുറഹിമാൻ, ആവോലം രാധാകൃഷ്ണൻ, മേഴ്സി സാമുവൽ, ഷീല ഒ ആർ, പി കെ രവി എന്നിവരും യു ഡി എഫ് പാനലിൽ തിരഞ്ഞെടുക്കപ്പെട്ടു
ചേർത്തല കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ സെക്രട്ടറി യായി വിരമിച്ച സി കെ ഷാജിമോഹൻ ചേർത്തല കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻ്റാണ്. സംസ്ഥാന ബാങ്കിൻ്റെ മുൻ ഭരണ സമിതി അംഗമാണ്. യൂ ഡി എഫ് ആലപ്പുഴ ജില്ല ചെയർമാൻ, കെ പി സി സി അംഗം, പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് എംബ്ലോയിസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്, മാർക്കറ്റ് ഫെഡ് ഡയറക്ടർ, ആട്ടോകാസ്റ്റ് എംബ്ലോയിസ് കോൺഗ്രസ് (ഐഎൻ ടി യു സി ) പ്രസിഡൻ്റ്, ശ്രീനാരയണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ശക്തിശ്വരം ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ്, മഹാത്മ ആദർശ് സേവ സമിതി പെയിൻ & പാലിയേറ്റീവ് കെയർ ചെയർമാൻ
എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു. 2006 ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ്സ്ഥാനാർത്ഥിയായി ചേർത്തലയിൽ മത്സരിച്ചിട്ടുണ്ട്. ചേർത്തല വേളോർവട്ടം ശിവകൃപയിൽ റിട്ട. ഹെഡ്മിസ്ട്രസ് ആർ ജോളിയാണ് ഭാര്യ. മകൻ ശിവമോഹൻ
Alappuzha
കളര്‍കോട് വാഹനാപകടം: കാര്‍ ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു
ആലപ്പുഴ: ആറ് വിദ്യാര്‍ഥികളുടെ ജീവന്‍ നഷ്ടമാക്കിയ കളര്‍കോട് വാഹനാപകടത്തില്‍, വാഹന ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വിദ്യാര്‍ഥികള്‍ക്ക് ഷാമില്‍ ഖാന്‍ വാഹനം നല്‍കിയത് കള്ള ടാക്‌സിയായാണെന്ന് എം.വി.ഡി കണ്ടെത്തിയിരുന്നു. അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഷാമില്‍ ഖാന് വാടക ഗൂഗ്ള്‍ പേ വഴി നല്‍കിയതിന്റെ തെളിവും കോടതിയില്‍ ഹാജരാക്കും.
ഷാമില്‍ ഖാന്റെ മൊഴി നേരത്തേ ആര്‍.ടി.ഒ രേഖപ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം വിട്ടുനല്‍കിയതെന്നും വാടക വാങ്ങിയിരുന്നില്ലെന്നുമാണ് തുടക്കം മുതല്‍ ഷാമില്‍ ഖാന്‍ പറഞ്ഞിരുന്നത്. വാഹനം വാടകക്ക് നല്‍കുന്നതിനുള്ള ലൈസന്‍സും ഷാമില്‍ ഖാന് ഉണ്ടായിരുന്നില്ല.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത്. ഗുരുവായൂരില്‍നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.
അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്.കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.
Alappuzha
ആലപ്പുഴ വാഹനാപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു
ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളർകോട് കാറപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Alappuzha
ആലപ്പുഴ സിപിഎമ്മില്‍ കൊഴിഞ്ഞു പോക്ക് തുടരുന്നു: പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം പ്രസന്നകുമാരി
ആലപ്പുഴ: പാര്‍ട്ടി പ്രവര്‍ത്തന നിര്‍ത്തുകയാണെന്ന് സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം പ്രസന്നകുമാരി. സിപിഎമ്മില്‍ നേരിടുന്നത് കടുത്ത ആക്ഷേപവും അവഗണനയുമാണെന്നും പ്രസന്ന കുമാരി. മൂന്ന് വര്‍ഷമായി പാര്‍ട്ടിയില്‍ അവഗണന നേരിടുകയാണെന്നും പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷം സിപിഎം പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രസന്നകുമാരി.
താന്‍പോരിമയാണ് പാര്‍ട്ടി നേതാക്കളുടെ മനോഭാവം. നേതാക്കള്‍ക്കുള്ളത് സ്വന്തം താത്പര്യം മാത്രമാണ്. മൂന്നുവര്‍ഷമായി പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു. പരാതി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. തന്നെ കള്ളക്കേസില്‍ കുടുക്കിയത് ബിപിന്‍ ബിജെപിയില്‍ പോയതിന്റെ പ്രതികാരത്തിലാണ്. താന്‍ പരാതിക്കാരിക്കൊപ്പം താമസിച്ചിട്ടു പോലുമില്ലെന്നും പ്രസന്നകുമാരി വ്യക്തമാക്കി.
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിന്റെ മാതാവാണ് പ്രസന്നകുമാരി. സ്ത്രീധന പീഡന പരാതിയില്‍ ബിപിന്‍ സി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുന്നതായുള്ള പ്രസന്നകുമാരിയുടെ പരാമര്‍ശം. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് ബിപിന്‍ സി ബാബു. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ബിപിനെതിരെ ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. പരാതിയില്‍ ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് കേസെടുത്തിരുന്നു.
ഇതിലാണ് ബിപിന്‍ സി ബാബു മുന്‍കൂര്‍ ജാമ്യം തേടിയത്. പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. ഭാര്യ നല്‍കിയ പരാതി വാസ്തവ വിരുദ്ധമാണ്. പാര്‍ട്ടി വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ഹര്‍ജിയിലുണ്ട്. ബിബിന്റെ അമ്മയും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്ന കുമാരി കേസിലെ രണ്ടാം പ്രതിയാണ്.
-
Kerala7 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login