സഹ്യ പ്രവാസി സൊസൈറ്റി: സി കെ മുബാറക് അനുസ്‌മരണം നടത്തി

ജിദ്ദ: മലപ്പുറം ജില്ലയിലെ വണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന,  സഹ്യ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകനും സഹ്യ ആർട്സ് & സയൻസ് കോളേജിന്റെ  പ്രഥമ പ്രസിഡണ്ടുമായിരുന്ന, സി കെ മുബാറക്കിന്റെ ഒന്നാം ഓർമദിനത്തോടനുബന്ധിച്ചു സഹ്യ കുടുംബാംഗങ്ങളുടെ പ്രധാന കേന്ദ്രമായ ജിദ്ദയിൽ  അനുസ്മരണയോഗം സംഘടിപ്പിച്ചു. സഹകരണ പ്രസ്ഥാനത്തിലൂടെ നിരവധി സ്ഥാപനങ്ങൾ ജനോപകാരപ്രദമായി കൊണ്ട് വരുവാൻ മുൻകൈയെടുത്ത, മികച്ച സഹകാരിയും ജീവകാരുണ്ണ്യ പ്രവർത്തകനുമായിരുന്നു സി കെ മുബാറക്കെന്നു, അനുസരിച്ചുകൊണ്ടു പ്രാസംഗികർ പറഞ്ഞു. മലപ്പുറം ജില്ലാ കോൺഗ്രെസ് കമ്മിറ്റി ജനറൽ സെക്രട്ടറി എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച അദ്ദേഹം വണ്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ആയും നിശ്തുല സേവനമാണ് കാഴ്‌ച വെച്ചത്.  അദ്ദേഹത്തിന്റെ ഓർമ്മങ്ങൾ നിലനിർത്തുന്ന രീതിയുള്ള സേവന സന്നദ്ധമായ മറ്റൊരു സ്ഥാപനം ഉണ്ടാക്കുവാൻ  മുന്നിട്ടിറങ്ങണമെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു.
സഹ്യ പ്രവാസി  സൊസൈറ്റി പ്രസിഡണ്ട്  പാപ്പറ്റ കുഞ്ഞി മുഹമ്മദ് ഉത്ഘാടനം ചെയ്തു.  ആയിരത്തിലധിക വിദ്യാര്തഥികൾ പഠിക്കുന്ന 9 ബിരുദ കോഴ്‌സുകളും 2 ബിരുദാന്ദര കോഴ്‌സുകളും ഉള്ള കോളേജ്ജ് സ്ഥപിക്കുവന്നതിൽ മുഖ്യ പങ്കാണ് മുബാറക്ക് വഹിച്ചതാണ് സന്ദര്ശനാര്ത്ഥ്യം ജിദ്ദയിലെത്തിയ അദ്ദേഹം പറഞ്ഞു.  സഹ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സൊസൈറ്റി വൈസ് പ്രസിഡണ്ട്മായ കെ ടി എ മുനീർ അധ്യക്ഷം വഹിച്ചു. ജീവകാരുണ്ണ്യ മേഖലയ്ക്കു അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണെനും അതിനു എന്തും ത്യജിച്ച ജീവിയതമായിരുന്നു അദ്ദേഹത്തിന്റേതെന്നും മുനീർ പറഞ്ഞു.  
ഒ ഐ സി സി സീനിയർ നേതാവ് അബ്ദുൽ മജീദ് നഹ, സഹ്യ കോളേജ് ഡെവലൊപ്മെന്റ് കമ്മിറ്റി മെമ്പർ അഷ്‌റഫ് ഏറമ്പത്ത്, ഡയറക്ടർ ലൈല സാകിർ,   ഫസലുള്ള വെള്ളുവബാലി,   സാക്കിർ ഹുസൈൻ  എടവണ്ണ, ബഷീർ പുത്തൻ പീടിക, അലി മാളിയേക്കൽ, വാസു വാണിയമ്പലം, മുനീർ കട്ടുമുണ്ട, ഉസ്മാൻ ഇരിക്കാട്ടിരി,  എം ടി ഗഫൂർ, റഷാദ് കരുമാര, ഗഫൂർ പാറഞ്ചേരി,  സി.  റഫീഖ്, ഫിയസ് പാപ്പറ്റ,  കെ പി മുഹമ്മദ് ഷൈജു  എന്നിവർ സംസാരിച്ചു.
സി കെ മുബാറക് മെമ്മോറിയൽ ജീവകാരുണ്ണ്യ സ്ഥാപന ഇമ്പ്ലിമെന്റഷന് കമ്മിറ്റി രൂപികരിച്ചു. അഷറഫ് ഏറമ്പത്ത്,  ഹർഷദ് നൗഫൽ,  സീക്കോ ഹംസ, ബേബി നീലാംബ്രാ, സമീർ പറവാട്ടി, അബ്ദുൽ മജീദ് നഹ, മജീദ്  പാറഞ്ചേരി, നൗഷാദ് അറക്കൽ, റഫീഖ് പറവാട്ടി, സുൽഫി പാപ്പറ്റ, വി പി മുജീബ് റഹ്‌മാൻ  എന്നിവരടങ്ങിയ 20 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.

Related posts

Leave a Comment