ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ആക്റ്റിവ് കേസുകളുടെ എണ്ണം ലക്ഷത്തിലും താഴെ. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ കോവിഡ് ആക്റ്റിവ് കേസുകളുടെ എണ്ണം 99,763 ആണെന്ന് ആരോഗ്യമന്ത്രാലയം. പുതുതായി 9,765 പേർക്ക് രോഗം പിടിപെട്ടു. 477 ആണു കഴിഞ്ഞ ദിവസത്തെ മരണ സംഖ്യ. 8,548 പേർ രോഗമുക്തി നേടി. 3,40,37,054 പേർക്ക് ഇതിനകം രോഗം വന്നുപോയി. രോഗമുക്തി നിരക്ക് 98.36%.
കേരളത്തിൽ മാത്രം ഇന്നലെ 5,405 പേർക്ക് രോഗം സ്ഥിരീകരിച്ചു. 96 പേർ മരിച്ചു. 4538 പേർ രോഗമുക്തി നേടി.
അതിനിടെ, രാജ്യത്തെ കോവിഡ് 19 മഹാമാരിയുടെ പ്രതിസന്ധികൾ പാർലമെന്റ് ഇന്ന് ചർച്ച ചെയ്യും. പ്രതിരോധ ബൂസ്റ്റർ കുത്തിവയ്പുകളടക്കമുള്ള വിഷയങ്ങളും ഒമിക്രോൺ വകഭേദം ഉയർത്തുന്ന വെല്ലുവിളികളും ചർച്ചയ്ക്കു വരുന്നുണ്ട്. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽസ് എജൂക്കേഷൻ ആൻഡ് റിസേർച്ച് അമൻഡ്മെന്റ് ബിൽ 2021 ആരോഗ്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡ്യ ഇന്നു ലോക്സഭയിൽ അവതരിപ്പിക്കും.
കോവിഡ് ആക്റ്റിവ് കേസുകൾ ലക്ഷത്തിലും താഴെ, പാർലമെന്റിൽ ഇന്നു ചർച്ച
