മലപ്പുറം: സംസ്ഥാനത്ത് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് തരംഗം. മലപ്പുറം ജില്ലയിൽ അഞ്ചിൽ അഞ്ചു സീറ്റുകളിലും യു ഡി എഫിന് ഉജ്ജ്വല വിജയം. ഉർങ്ങാട്ടിരി പഞ്ചായത്തിലെ വേഴേക്കോട് വാർഡിൽ 384 വോട്ടിന് ശിവകുമാർ എന്ന സത്യൻ, പൂക്കോട്ടൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ 710 വോട്ടുകൾക്ക് സത്താർ, കാലടിയിലെ പഞ്ചായത്തിലെ ആറാം വാർഡിൽ 277 വോട്ടുകൾക്ക് എം.രജിത, തിരുവാലി പഞ്ചായത്ത് ഏഴാം വാര്‍ഡിൽ 110 വോട്ടിന് അല്ലേക്കാടൻ സജീസ്, മക്കരപ്പറമ്പ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ 90 വോട്ടുകൾക്ക് ഗഫൂർ എന്നിവരാണ് വിജയിച്ച യുഡിഎഫ് സ്ഥാനാർഥികൾ.
ഉപതിരഞ്ഞെടുപ്പ്; മലപ്പുറത്ത് അഞ്ചിൽ അഞ്ചും നേടി യുഡിഎഫ്
