ലോക ടൂർ ഫൈനല്‍സ്: ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ

ലോക ടൂർ ഫൈനൽസിൽ ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ. 21-15,15-21, 21-19 എന്ന സ്‌കോറിനാണ് വാശിയേറിയ മത്സരത്തിൽ സിന്ധുവിന്റെ വിജയം.ഇതുവരെ 21 തവണയാണ് സിന്ധുവും യമഗുചിയും നേർക്കുനേർ എത്തിയത്. ഇതിൽ 13 മത്സരങ്ങളും ജയിച്ചത് സിന്ധുവാണ്. നാളെ നടക്കുന്ന ഫൈനലിൽ കൊറിയയുടെ ആൻ സിയോങ് ആണ് സിന്ധുവിന്റെ എതിരാളി. തായ്‌ലാന്റിന്റെ പോപ്‌വി ചോങ്‌വോങിനെ 25-23, 21-17 എന്ന സ്‌കോറിന് തോൽപ്പിച്ചായിരുന്നു സിയോങിന്റെ ഫൈനൽ പ്രവേശനം.

Related posts

Leave a Comment