ബലിപെരുന്നാളിനോടനുബന്ധിച്ച് കാശ്മീരിൽ കശാപ്പ് നിരോധിച്ചു

ശ്രീനഗർ: ബലിപെരുന്നാളിനു മുന്നോടിയായി ജമ്മു കശ്മീരിൽ പശുക്കളെയും ഒട്ടകങ്ങളെയും അനധികൃതമായി അറുക്കുന്നത് നിരോധിച്ച്‌ ഉത്തരവിറങ്ങി. ബലി പെരുന്നാളിനോട് അനുബന്ധിച്ച്‌ പശുക്കളെയും ഒട്ടകങ്ങളെയും മറ്റ് മൃഗങ്ങളെയും അനധികൃതമായി കൊല്ലുന്നത് തടയണമെന്നു ജമ്മു കശ്മീർ മൃഗ സംരക്ഷണ, ആടുകളുടെ പരിപാലന, ഫിഷറീസ് വകുപ്പ് ഡയറക്ടർ ഉദ്യോഗസ്ഥരോട് സർക്കാർ അധികൃതർ ആവശ്യപ്പെട്ടു. ഇത് ലംഘിക്കുന്ന കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

2021 ജൂലൈ 21 മുതൽ 23 വരെ നടക്കുന്ന ഉത്സവ വേളയിൽ ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ നിരവധി മൃഗങ്ങളെ ബലിയുടെ ഭാഗമായി അറുക്കാൻ സാധ്യതയുണ്ട്. മൃഗസംരക്ഷണം കണക്കിലെടുത്ത് ഇന്ത്യയിലെ മൃഗസംരക്ഷണ ബോർഡ് മൃഗക്ഷേമ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന് എല്ലാ മുൻകരുതൽ നടപടികളും നടപ്പിലാക്കാനാണ് ഭരണകൂടം നിർദേശിച്ചിരുന്നത്. മൃഗങ്ങളെ അനധികൃതമായി കൊല്ലുന്നത് തടയാനും നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾ അനുസരിച്ച്‌ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ആടുകളെയും ബലിയർപ്പിക്കുന്നത് പെരുന്നാൾ ദിനത്തിൽ മുസ്ലിംകൾ പ്രധാന ആചാരമായി കണക്കാക്കുന്നതാണ്. എന്നാൽ പെരുന്നാൾ ദിനത്തിൽ ചിലർ വ്യാപകമായ പശുക്കൾ, പശുക്കിടാങ്ങൾ, ഒട്ടകങ്ങൾ എന്നിവയെ അറുക്കുന്നത് പതിവാണ്. ഇതാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്.

Related posts

Leave a Comment