സർക്കാർ വഞ്ചിച്ചു ; ഈ മാസം 21 മുതൽ ബസ് സമരം

കൊച്ചി: യാത്രക്കൂലി ഉടൻ പുതുക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ. സാധാരണ യാത്രക്കൂലിക്കു പുറമേ, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ഒരു രൂപയിൽ നിന്ന്കൂ ആറു രൂപയിലേക്ക് ഉയർത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് വേണ്ടെന്ന് ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കി. കഴിഞ്ഞ മാസം എട്ട് മുതൽ ബസ് ഉടമകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മന്ത്രി ഇടപെട്ടതോടെ ഉടമകൾ ഇത് പിൻവലിക്കുകയായിരുന്നു.
എന്നാൽ, ബസ് യാത്രാ നിരക്ക് വർദ്ധിപ്പിക്കുമ്പോൾ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തരുതെന്നാണ് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ ഒരു രൂപയിൽ ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്. ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മിനിമം കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശ ചെയ്തിരുന്നു. ബസ് ചാർജ് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആൻറണി രാജു നാളെ ചർച്ച നടത്തും. നാളെ വൈകുന്നേരം നാലിന് തൈക്കാട് ഗവൺമെൻറ് ഗസ്റ്റ് ഹൗസിലാണ് ചർച്ച.

Related posts

Leave a Comment