ബസ് സ്റ്റേഷനുകളിലെ മദ്യ വില്പനശാലകൾ : ഉത്തരവ് പിൻവലിക്കണമെന്ന് ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മറ്റി.


നാദിർ ഷാ റഹിമാൻ

റിയാദ് : കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് നാടെങ്ങും  ബീവറെജസ് ഔട്ലെറ്റുകളും ബാറുകളും തുടങ്ങിയത് കൂടാതെ കെ എസ് ആർ ടി സി സ്റ്റേഷനുകളിലും  ബീവറേജസ് ഔട്ലെറ്റുകൾ തുടങ്ങാനുള്ള സർക്കാരിന്റെ തീരുമാനം കേരളത്തെ മദ്യത്തിൽ മുക്കി നിഷ്ക്രിയരായ ജനതയെ സൃഷ്ട്ടിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ഈ ഉത്തരവ്  പിൻവലിക്കണമെന്നനും  ഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മറ്റി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

മദ്യവർജനം ലക്ഷ്യമാണെന്നു പരസ്യം നൽകിയ ഇടതു സർക്കാരിന്റെ നടപടികൾ എല്ലാം തന്നെ മദ്യരാജാക്കന്മാരെ തൃപ്തിപ്പെടുത്താൻ മാത്രമുള്ളതാണ്. ദുരിതം വിതച്ച ഈ മഹാമാരി കാലത്തും ആദ്യം തുറന്നതും മദ്യഷാപ്പുകൾ . അവിടെ സാമൂഹ്യ അകലം ഇല്ല, കോവിട് മാനദണ്ഡങ്ങൾ   ഇല്ല പകരം പോലീസ് കാവൽ.യാത്രചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷതത്വം പോലും ഓർക്കാതെയാണ് പുതിയ നീക്കം . ഇത് അപലപനീയമാണ്.

ആഹാരത്തിനൊപ്പം മദ്യം ശീലമാക്കണമെന്നു പറഞ്ഞ പാർട്ടി ഇപ്പോൾ കേരളത്തെ സമ്പൂർണ മദ്യപൻമാരുടെ നാടാക്കി മാറ്റാനുള്ള ഒരുക്കമാണ്  കാണാൻ കഴിയുന്നത്. ഇനി ലേഡീസ് ഒൺലി ബാറും ബീവറേജസും വരും. ശേഷം പലചരക്കു കടകൾക്കും നൽകും ലൈസെൻസ്. അതോടെ സമ്പൂർണ ” ലിക്കർ സ്റ്റേറ്റ് ” ആയി കേരളം പരിണമിക്കും.

കിറ്റ് നൽകി നേടിയ അടിമത്വം, ചിന്താശേഷിയില്ലാത്ത ഒരു ജനതയിലേക്ക് പരിണമിപ്പിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ്  ഭരണകൂടത്തിന്റെ  ആവശ്യം.
അത് തിരിച്ചറിയണം. ആസനം താങ്ങികളായ മന്ത്രിമാരെ കൊണ്ട് പുറപ്പെടുപ്പിക്കുന്ന ഇത്തരം ഉത്തരവുകൾ കണ്ടു മിണ്ടാതിരിക്കരുതെന്നും അതിനെതിരെ ജനാധിപത്യ ശക്തികൾ പ്രതികരിക്കണമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Related posts

Leave a Comment