വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ യാത്ര അനുവദിക്കില്ലെന്ന് ബസുടമകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കുളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസുടമകൾ. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം നൽകിയിട്ടും അനുകൂല നിലപാടില്ല. സ്‌കൂൾ തുറക്കുന്നതിന് മുൻപേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം വിദ്യാർത്ഥികളെ ബസിൽ കയറ്റാനാവില്ലെന്നും ബസുടമകൾ വ്യക്തമാക്കി.ദിനംപ്രതി ഇന്ധന വില വർധിക്കുമ്പോൾ വാഹനങ്ങളുടെ മിനിമം ചാർജിൽ ഒരുമാറ്റവും ഉണ്ടാകുന്നില്ല. ഇതേ സ്ഥിതിയിൽ മുന്നോട്ട് പോകാൻ സാധിക്കില്ല. കോവിഡ് മൂലമുള്ള നഷ്ടങ്ങളിൽ നിന്ന് കരകയറാൻ നോക്കുമ്പോഴാണ് ഇന്ധന വില തിരിച്ചടിയാകുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാനാവില്ല. മിനിമം ചാർജ് 10 രൂപയാക്കണമെന്നും അതിന് അനുപാതികമായുള്ള വർധനവ് വിദ്യാർത്ഥികളുടെ നിരക്കിലും ഉണ്ടാകണമെന്നും ബസ് ഉടമകൾ പറഞ്ഞു.

Related posts

Leave a Comment