ബസ് ചാർജ് വർധനക്ക് ഇടതുമുന്നണിയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിന് ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം അംഗീകാരം നൽകി. എത്ര രൂപ വീതം കൂട്ടണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ചുമതലപ്പെടുത്തി. നിരക്ക് കൂട്ടാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് സ്വകാര്യ ബസ് ഉടമകൾ സമരം പിൻവലിച്ചതെന്നും ഇക്കാര്യത്തിൽ അടിയന്തര തീരുമാനം വേണമെന്നുമാണ് ഗതാഗത മന്ത്രി ആവശ്യപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ച് ഇടതുമുന്നണി നേതാക്കൾക്ക് അദ്ദേഹം നൽകിയ കുറിപ്പ് യോഗത്തിൽ വായിച്ചാണ് നിരക്ക് വർധന തീരുമാനിച്ചത്. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് കൂട്ടുന്ന കാര്യവും പരിഗണിക്കാമെന്ന് സ്വകാര്യ ബസ് ഉടമകൾക്ക് ഉറപ്പും നൽകിയിട്ടുണ്ട്.

Related posts

Leave a Comment