Connect with us
48 birthday
top banner (1)

chennai

തമിഴ്നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു: ആളപായമില്ല

Avatar

Published

on

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സര്‍ക്കാര്‍ ബസിനാണ് തീപിടിച്ചത്. പുക പടരുന്നത് കണ്ട ഡ്രൈവര്‍ ഉടനെ ബസ് നിര്‍ത്തി തീ പടരുന്നതിന് മുന്‍പേ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

ബസ് ഒതക്കല്‍ മണ്ഡപം ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഉടനെ വാഹനം നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. പിന്നാലെ ബസ് മുഴുവനായും തീപടര്‍ന്നു. വിവരം അറിയിച്ച ഉടനെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് സംഘം സംഭവസ്ഥലത്തെത്തി. അരമണിക്കൂറോളമെടുത്താണ് തീയണച്ചത്.

Advertisement
inner ad

തീപിടിത്തം ഉണ്ടാകാനുള്ള കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. സമയോചിതമായ ഇടപെടല്‍ നടത്തിയ ബസ് ഡ്രൈവറേയും കണ്ടക്ടറേയും ജില്ലാ ഭരണകൂടം അഭിനന്ദിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമെന്നാണ് സൂചന.ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തി. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ലണ്ടനിലായിരുന്ന എ ആർ റഹ്മാൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ തിരിച്ചെത്തിയത്

Continue Reading

chennai

ഹിന്ദി അടിച്ചേല്‍പിക്കുന്നതിൽ പ്രതിഷേധം; തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും നടിയുമായ രഞ്ജന നാച്ചിയാർ പാർട്ടി വിട്ടു

Published

on

ചെന്നൈ: ഹിന്ദി അടിച്ചേല്‍പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും നടിയുമായ രഞ്ജന നാച്ചിയാർ പാർട്ടി വിട്ടു.തമിഴ്നാടിനോടുള്ള അവഗണനയും ഹിന്ദി അടക്കം മൂന്ന് ഭാഷകള്‍ നിർബന്ധമാക്കാനുള്ള പുതിയ വിദ്യാഭ്യാസ നയത്തിലും ബിജെപി നിലപാടിലും പ്രതിഷേധിച്ചാണ് രാജി. പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളില്‍ രാജി വെച്ചതായി ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈക്ക് എഴുതിയ തുറന്ന കത്തില്‍ രഞ്ജന പ്രഖ്യാപിച്ചു.

എട്ട് വർഷത്തിലേറെയായി ബി.ജെ.പിയില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. ദേശസ്നേഹം, ദേശീയ സുരക്ഷ, മതമൂല്യങ്ങള്‍ എന്നിവ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്ന് വിശ്വസിച്ചാണ് ബി.ജെ.പിയില്‍ ചേർന്നതെന്ന് അവർ പറഞ്ഞു. എന്നാല്‍, എല്ലാ ഇന്ത്യക്കാരെയും ഉള്‍ക്കൊള്ളുന്നതിനുപകരം ഇടുങ്ങിയ ചിന്താഗതിയാണ് പാർട്ടിക്കെന്ന് അവർ അതൃപ്തി പ്രകടിപ്പിച്ചു

Advertisement
inner ad
Continue Reading

chennai

ലൈംഗിക പീഡന കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍

Published

on


ചെന്നൈ: ലൈംഗിക പീഡന കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട സ്‌കൂള്‍ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ റദ്ദാക്കി പിരിച്ചുവിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് 255 പേരുടെ പ്രഥമിക പട്ടിക തയാറാക്കി. അധ്യാപകര്‍ക്കെതിരായ കുറ്റങ്ങളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പരിശോധിച്ച ശേഷമാവും നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ യോഗ്യത റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യാമൊഴി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. പത്തു വര്‍ഷത്തിനിടെ ലൈംഗിക പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.

Advertisement
inner ad

സംസ്ഥാനത്തെ പലയിടങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. കൃഷ്ണഗിരിയില്‍ അടുത്തിടെയാണ് മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

Advertisement
inner ad
Continue Reading

Featured