Connect with us
48 birthday
top banner (1)

Kerala

വയനാട് ചൂരൽമലയിൽ ബസപകടം; രണ്ട് കാൽനടയാത്രക്കാർക്ക് പരിക്ക്

Avatar

Published

on

കൽപ്പറ്റ : ചൂരൽമലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. ചൂരൽമലയിലെ അത്തിച്ചുവട്ടിലുണ്ടായ അപകടത്തിൽ കാൽ നടയാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപ്രതി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Kerala

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

Published

on

മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ലെന്ന് പരാതി. മാങ്ങാട്ടിരി സ്വദേശി പി. ബി.ചാലിബിനെയാണ് കാണാതായത്. ബുധനാഴ്ച വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു.
രാത്രി എട്ടിന് വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പോലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ഫോണിൽ കിട്ടിയില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിനിടെ ചാലിബിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയി. വ്യാഴാഴ്‌ച രാവിലെ 6.55 ന് ഫോൺ വീണ്ടും ഓണായെങ്കിലും വീണ്ടും ഓഫായി. ഈ സമയം ഫോണിൻ്റെ ലൊക്കേഷൻ കോഴിക്കോടാണ് കാണിച്ചതെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത യുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ചാനിബ് പറഞ്ഞതനുസരിച്ച് പോലീസും എക്സൈസും ചേർന്നുള്ള പരിശോധന നടന്നിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷ ആരംഭിച്ചു.

Advertisement
inner ad
Continue Reading

Kannur

ഒടുവിൽ പിപി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം; പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി

Published

on

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന പിപി ദിവ്യക്കെതിരെ ഒടുവിൽ നടപടിയെടുത്ത് സിപിഎം. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച തലശേരി കോടതി വിധി പറയാനിരിക്കെയാണ് പാർട്ടി അച്ചടക്ക നടപടിയെടുത്തത്.

ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്ന് ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.

Advertisement
inner ad
Continue Reading

Kerala

ചേലക്കര നിയോജക മണ്ഡലത്തില്‍; 11 മുതല്‍ 13വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചു

Published

on

തൃശൂര്‍: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 11 മുതല്‍ 13വരെ ചേലക്കര നിയോജക മണ്ഡല പരിധിയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. നവംബര്‍ 11ന് വൈകീട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിപ്പിക്കുന്ന നവംബര്‍ 13 വൈകീട്ട് ആറ് മണി വരെയായിരിക്കും ഡ്രൈ ഡേ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വോട്ടെണ്ണല്‍ ദിവസമായ നവംബര്‍ 23നും ഡ്രൈ ഡേ ആയിരിക്കും. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്

Advertisement
inner ad
Continue Reading

Featured