കൊച്ചിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരുക്ക്

കൊച്ചി നാവിക സേനാ താവളത്തിനു സമീപം രണ്ടു സ്വാകാര്യ ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരുക്ക്; നാവികസേനയുടെ മതിൽ തകർന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് നാവികസേനാ ആസ്ഥാനത്തിനു സമീപം രണ്ടു ബസുകൾ കൂട്ടിയിടിച്ചത്.

എതിർ ദിശകളിലേക്ക് സഞ്ചരിക്കുകയായിരുന്നു ബസുകൾ. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് നാവികസേനയുടെ കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറി. നാവികസേനാ താവളത്തില്‍ പുതിയതായി നിർമ്മിക്കുന്ന കോൺക്രീറ്റ് ചുറ്റുമതിലിനു വേണ്ടി പണിതിട്ടുള്ള താൽക്കാലിക ഇരുമ്പ് ഷീറ്റ് മറ തകർത്താണ് ബസ് നിശ്ചലമായത്.

ഇരു ബസുകളിലെ ഡ്രൈവർമാർക്കും ഏതാനും യാത്രക്കാരി കൾക്കും പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

Related posts

Leave a Comment