പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥ അഴിഞ്ഞാട്ടം: വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: പരിശോധനയുടെ പേരില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ് മനോജ്. ചില  ഹോട്ടലുകളില്‍ കുഴപ്പം കണ്ടെത്തിയാല്‍ കേരളത്തിലെ ഒരു ലക്ഷത്തിലധികം വരുന്ന ഹോട്ടലുകളിലും സമാനാന്തരീക്ഷമാണെന്ന് പ്രചരിപ്പിക്കപ്പെടുന്നു. എന്നാല്‍ എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ട് വൃത്തിഹീനമായ് പ്രവര്‍ത്തിക്കുന്ന തട്ടുകടകളെ ഇതേ ഉദ്യോഗസ്ഥര്‍ തന്നെ കണ്ടില്ലെന്നും നടിക്കുന്നു. ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് ടെസ്റ്റിംഗ് ലാബുകളില്‍ എത്തുന്നത്. അപ്പോഴേക്കും അത് കേടായിട്ടുണ്ടാകും. വൃത്തിയായി നടത്തുന്ന ഹോട്ടലുകളിലാണെങ്കിലും ഉദ്യോഗസ്ഥര്‍ റെയിഡിന്റെ പേരില്‍ കയറിയാല്‍ പിടിച്ചെടുക്കുന്ന ഭക്ഷണ സാധനങ്ങള്‍ ടെസ്റ്റിംഗിനായുള്ള ലാബിലേക്ക് അയക്കുവാന്‍ വൈകിപ്പിച്ച് സ്ഥാപനത്തേയും ഉടമയേയും സമൂഹമദ്ധ്യത്തില്‍ മോശപ്പെടുത്തുവാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് റെയിഡിന്റെ പേരില്‍ കൂടുതലായും നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് അഴിമതിക്കുള്ള വഴി വീണ്ടും തുറക്കാനുള്ള ഉദ്യോഗസ്ഥ തന്ത്രമാണ്. മായം ചേര്‍ത്തും വൃത്തിഹീനമായതുമായ ഭക്ഷണം   വിളമ്പുന്നവരെ സംഘടന സംരക്ഷിക്കില്ല. എന്നാല്‍ ബോധപൂര്‍വ്വമുള്ള ഉദ്യോഗസ്ഥ പീഡനത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും  അദ്ദേഹം പറഞ്ഞു

Related posts

Leave a Comment