കാളകള്‍ക്കും എരുമകള്‍ക്കും ഞാന്‍ വരുന്നത്​ വരെ ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല -യോഗി

ലഖ്​നൗ: ഞാന്‍ അധികാരത്തിലെത്തുന്നതുവരെ പശുക്കളും കാളകളും സ്​ത്രീകളും സുരക്ഷിതരായിരുന്നില്ലെന്ന്​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്​ കാമ്ബയിനിനായി ബി.ജെ.പി ആസ്ഥാനത്ത്​ പാര്‍ട്ടി വക്താക്കളെ അഭിസംബോധന ചെയ്യവേയാണ്​ യോഗിയുടെ പരാമര്‍ശം.

”മുമ്ബ്​ നമ്മുടെ പെണ്‍മക്കളും സഹോദരിമാരും അരക്ഷിതരായിരുന്നു. എന്തിന്​ പടിഞ്ഞാറന്‍ യു.പിയിലൂടെ പോകുന്ന ഒരു കാളവണ്ടിക്കാരനോ, കാളകളോ എരുമകളോ​ പോലും സുരക്ഷിതരായിരുന്നില്ല”

”ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. കാളകള്‍, എരുമകള്‍, സ്​ത്രീകള്‍ എന്നിവരെയൊന്നും ആരും കൊണ്ടുപോകുന്നില്ല. മുമ്ബ്​ യു.പി ഇരുട്ടിന്‍റെ പര്യായമായിരുന്നു. ഏതൊരു പരിഷ്​കൃത മനുഷ്യനും യു.പിയിലെ​ തെരുവുകളിലൂടെ നടക്കാന്‍ ഭയമായിരുന്നു. പക്ഷേ ഇന്ന്​ അങ്ങനെയല്ല” -യോഗി പറഞ്ഞു.

Related posts

Leave a Comment