താമരശ്ശേരിയിൽ കെട്ടിടം തകർന്നുവീണു; 15 പേർക്ക് പരിക്ക്

കോഴിക്കോട് താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. 15 പേർക്ക് പരിക്കേറ്റു. നോളജ് സിറ്റിയിലെ കെട്ടിടമാണ് തകർന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സാരമായി പരിക്കേറ്റ ആറു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തവരെ താമരശ്ശേരിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ ആംബുലൻസുകൾ സ്ഥലത്തെത്തി. കെട്ടിടത്തിൻറെ ഒരു ഭാഗം പൂർണമായി നിലംപൊത്തുകയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

Related posts

Leave a Comment