Connect with us
48 birthday
top banner (1)

Kuwait

രാജ്യ വികസനത്തിന് മുൻ​ഗണന നൽകുന്ന ബ‍‍‍ഡ്ജെറ്റെന്ന് അദീബ് അഹമ്മദ്!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ഇന്നത്തെ രാജ്യത്തിന് വേണ്ടിയുള്ള കരുതലിനോടൊപ്പം ഭാവിയേയും മുൻകൂട്ടി കണ്ടുള്ള ബഡ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് യുവ പ്രവാസി വ്യവസായിയും, ലുലു ഫിനാൻഷ്യൽ ഹോൾഡിം​​ഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. രാജ്യത്തെ ജിഡിപി രം​ഗത്ത് നേട്ടമുണ്ടാക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കൂടുതൽ പ്രോത്സാഹനം ബഡ്ജറ്റിൽ ആവശ്യമാണ്. ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസത്തിലൂടെയാണ്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബഡ്ജറ്റ് പരി​ഗണിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദീബ് അഹമ്മദ് പറഞ്ഞു.

Advertisement
inner ad

രാജ്യത്തിൻ്റെ വികസനത്തിൽ എംഎസ്എംഇ കൾക്കുള്ള പ്രാധാന്യം മനസിലാക്കിയും, വായ്പാ ലഭ്യതയും സാമ്പത്തിക പിന്തുണയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിയ ബഡ്ജറ്റിൽ മുദ്ര വായ്പകളുടെ പരിധി വർദ്ധിപ്പിച്ചത് യുവ സംരംഭങ്ങൾക്ക് നേട്ടമാകും. വിദേശ കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്സ് നിർത്തലാക്കാനുള്ള നീക്കത്തെ സ്വാ​ഗതം ചെയ്യുന്നു. . എന്നാൽ ഇന്ത്യയിലെ എൻആർഐ നിക്ഷേപം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ സർക്കാർ അവതരിപ്പിക്കുമെന്നും അദീബ് പ്രത്യാശ പ്രകടിപ്പിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഫോക്ക് കണ്ണൂർ മഹോത്സവം വെള്ളിയാഴ്ച

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പത്തൊമ്പതാമത് വാർഷികാഘോഷം കണ്ണൂർ മഹോത്സവം 2024 നവംബർ 8 നു വൈകുന്നേരം മൂന്നു മണി മുതൽ അഹമ്മദി ഡി പി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പത്ത്, പ്ലസ് ടു ക്‌ളാസിൽ ഉന്നത വിജയം നേടിയ ഫോക്ക്‌ മെമ്പർമാരുടെ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡ് വിതരണവും, പതിനേഴാമത് ഗോൾഡൻ ഫോക്ക് അവാർഡ് വിതരണവും സാംസ്‌കാരിക സമ്മേളനത്തിൽ നടക്കും. പ്രശസ്ത സിനിമ പിന്നണി ഗായിക ജ്യോത്സ്ന, ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ശ്രീനാഥ്, വയലിനിസ്റ്റ് മാളവിക, സിങ്ങർ & പെർഫോർമർ ഭാഗ്യരാജ് എന്നിവർ ചേർന്ന് നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറുന്നതാണ്‌. ഫോക്ക്, വിവിധ മേഖലകളിലെ സ്തുത്യർഹ സേവനങ്ങൾക്ക് നൽകുന്ന ഗോൾഡൻ ഫോക് അവാർഡിന് കുവൈത്തിലെ ആരോഗ്യ പരിപാലന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സി.ഇ.ഒ.യുമായ ശ്രീ മുസ്‌തഫ ഹംസ അർഹനായി. ഈ വർഷം ഗൾഫ് മേഖലയിൽ നിന്നുള്ള കണ്ണൂർ ജില്ലക്കാരനായ പ്രവാസി സംരംഭകൻ/ സംരംഭക എന്ന മേഖലയാണ് അവാർഡിനായി പരിഗണിച്ചത്. ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. കണ്ണൂർ മഹോത്സവം 2024, വേദിയിൽ അവാർഡ് കൈമാറും.

ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, മാധ്യമപ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്, നർത്തകിയും അധ്യാപികയുമായ സുമിത നായർ എന്നിവർ അംഗങ്ങളായ ജൂറിയാണ് ഗോൾഡൻ ഫോക് അവാർഡിന് മുസ്‌തഫ ഹംസയെ തിരഞ്ഞെടുത്തത്. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനായുള്ള പ്രൊജക്റ്റും വയനാടിനുള്ള ഒരു കൈത്താങ്ങുമാണ് ഈ മഹോത്സവത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ഫഹഹീൽ കാലിക്കറ്റ്‌ ലൈവ് റെസ്റ്ററന്റിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് ലിജീഷ്, ജനറൽ സെക്രട്ടറി ഹരിപ്രസാദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനോജ്, ട്രഷറർ സാബു ടി വി, ഗോൾഡൻ ഫോക്ക് അവാർഡ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ, വനിതാ വേദി ചെയർ പേഴ്സൺ ഷംന വിനോജ് എന്നിവരും മറ്റു ഭാരവാഹികളും പങ്കെടുത്തു.

Advertisement
inner ad
Continue Reading

Kuwait

പേരാമ്പ്ര മണ്ഡലം കെ എം സി സി ‘തംകീൻ – 2024 ‘ സമ്മേളന പ്രചരണം സംഘടിപ്പിച്ചു

Published

on

കുവൈത്ത് സിറ്റി : കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തംകീൻ – 2024 മ​ഹാ​സ​മ്മേ​ള​നത്തിന്റെ മണ്ഡലം ത​ല പ്ര​ചാ​ര​ണവും സി എച്ച് അനുസ്മരണവും ദജീജ് മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോ റിയത്തിൽ ചേ​ർന്നു. മണ്ഡലം പ്രസിഡന്റ് ആർ കെ അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി ഉൽഘടനം ചെയ്തു. ഇസ്മായിൽ വള്ളിയോത്ത് മുഖ്യപ്രഭാഷണം നടത്തി. കെ എം സി സി വൈസ് പ്രസിഡന്റ്‌ അബ്ദുൽ റസാഖ് വാളൂർ സി എച്ച് അനുസ്മരണപ്രഭാഷണം നടത്തി.ജില്ലാ മണ്ഡലം നേതാക്കളായ അസീസ് പേരാമ്പ്ര, ഗഫൂർ അത്തോളി, അസീസ് നരക്കോട്ട്, അനുഷാദ് തിക്കോടി, താഹിർ കുറ്റ്യാടി, റഫീഖ് എരവത്ത്, നജീം സബാഹ , ഖലീൽ ടി പി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് കല്ലൂർ സ്വാഗതവും, ട്രെഷറർ മുഹമ്മദലി പുതിയോട്ടിൽ നന്ദിയും പറഞ്ഞു.

Continue Reading

Kuwait

കല (ആർട്ട്) “നിറം 2024” ചിത്ര രചനാ മത്സരം ഡിസംബർ – 6 ന്

Published

on

കുവൈറ്റ് സിറ്റി : പ്രമുഖ സാംസ്കാരിക സംഘടനയായ കല (ആർട്ട്) ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന “നിറം 2024” ചിത്ര രചനാ മത്സരം ഡിസംബർ 6 ന് വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കും. അന്ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് മത്സരങ്ങൾ ആരംഭിക്കും. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 104-ആം ജന്മദിനത്തോടനുബന്ധിച്ച ശിശുദിനത്തിന്റെ ഭാഗമായാണ് കുട്ടികൾക്കായി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2005 മുതല് “നിറം” എന്ന നാമകരണത്തില് വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 20-ആം വാർഷികമാണ് ഈ വർഷം നടക്കുന്നത്.

ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായിരിക്കും മത്സരം നടത്തുക. ഗ്രൂപ്പ് എ – എല് കെ ജി മുതല് ഒന്നാം ക്ലാസ് വരെ, ഗ്രൂപ്പ് ബി – രണ്ടാം ക്ലാസ് മുതല് നാല് വരെ, ഗ്രൂപ്പ് സി – അഞ്ചാം ക്ലാസ് മുതല് ഏഴ് വരെ, ഗ്രൂപ്പ് ഡി – എട്ടാം ക്ലാസ് മുതല് പന്ത്രണ്ടാം ക്ലാസ് വരെ എന്നിങ്ങനെയാണ് ഗ്രുപ്പുകൾ തിരിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടു ഗ്രൂപ്പുകള്ക്ക് ക്രയോണ്സും കളർപെൻസിലും ഗ്രൂപ്പ് സി, ഡി എന്നിവർക്ക് വാട്ടര് കളറുകളും ഉപയോഗിക്കാം. ഇത് മത്സരാര്ത്ഥികള് കൊണ്ടുവരേണ്ടതാണ്. ഡ്രോയിംഗ് ഷീറ്റ് സംഘാടകർ നല്കും. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതല് പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കള്ക്കും സന്ദര്ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പൺ ക്യാൻവാസ് പെയിന്റിംഗും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ ക്യാൻവാസ് മത്സരത്തിൽ പങ്കെടുക്കുന്നവര്ക്കും സമ്മാനം നേടാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയം സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്. ഓൺലൈൻ റെജിസ്ട്രേഷൻ ഡിസംബർ 3 വരെ www.kalakuwait.net എന്ന വെബ്സൈറ്റിലൂടെ ചെയ്യാവുന്നതാണ്. ഓൺസ്പോട്ട് രെജിസ്ട്രേഷനും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് kalakuwait@gmail.com എന്ന ഇ-മെയിൽ വഴിയും കൂടാതെ 67042514, 66114364, 66015466, 97219439 എന്നീ നമ്പറുകൾ വഴിയും ബന്ധപ്പെടാവുന്നതാണ്. കുവൈറ്റിലെ പ്രഗത്ഭ ആർട്ടിസ്റ്റുകൾ മത്സരം നിയന്ത്രിക്കും. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ കല(ആർട്ട്) പ്രസിഡന്റ് ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ് വർഗീസ്, നിറം ജനറൽ കൺവീനർ രാകേഷ് പി. ഡി. ട്രെഷറർ അജിത് കുമാർ, പബ്ലിക് റിലേഷൻ കൺവീനർ മുകേഷ്, മീഡിയ കൺവീനർ മുസ്തഫ, അമേരിക്കൻ ടൂറിസ്റ്റർ മാർക്കറ്റിംഗ് മാനേജർ ഹബീബ്, രെജിസ്ട്രേഷൻ കൺവീനർ സുനിൽ കുമാർ പ്രോഗ്രാം ജോയ്ൻഡ് കൺവീനർ അനീച്ച ഷൈജിത് എന്നിവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured