Thiruvananthapuram
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം :നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പോലും പാലിക്കാതെ സംസ്ഥാന സർക്കാർ ജീവനക്കാരെ കേരള ബജറ്റിൽ പറ്റിച്ചുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ് അഭിപ്രായപ്പെട്ടു.
2021 ൽ സർക്കാർ ഉത്തരവിറക്കി അനുവദിച്ച കാര്യങ്ങൾ നിഷേധിച്ച ശേഷം അവയിൽ പാതി മാത്രം ഇപ്പോൾ ബജറ്റ് പ്രസംഗത്തിൽ അനുവദിക്കുന്നുവെന്ന് പ്രഖ്യാപിച്ച് പരിഹാസ്യനാവുകയാണ് ധനമന്ത്രി .അതിൽ പോലും ശമ്പള പരിഷ്ക്കരണ കുടിശ്ശികയിൽ രണ്ട് ഗഡു മാത്രമേ ലയിപ്പിക്കുകയുള്ളൂ. ജീവനക്കാരുടെ പി എഫിൽ കിടക്കുന്ന 4 ഗഡു ഡി എ കുടിശ്ശികയുടെ രണ്ട് ഗഡു ലോക്ക്-ഇൻ- ഒഴിവാക്കുന്നുവെന്നത് ബജറ്റിൽ എടുത്ത്പറയാവുന്ന നേട്ടമെന്ന് വാഴ്ത്തുന്നത് വല്ലാത്ത തൊലിക്കട്ടിയാണ്. 2023 ഏപ്രിൽ 1, ഒക്ടോബർ 1, 2024 ഏപ്രിൽ 1, ഒക്ടോബർ1 തീയതികളിൽ ലയിപ്പിക്കേണ്ടിയിരുന്ന കുടിശ്ശികയിൽ 2 ഗഡുവാണ് ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അവശേഷിക്കുന്ന രണ്ട് ഗഡുവിനെ കുറിച്ച് മൗനം പാലിക്കുന്നു. പുതിയ ശമ്പള പരിഷ്ക്കരണത്തിന് അർഹത നേടിയിട്ടും പൂർവ പരിഷ്ക്കരണത്തിൻ്റെ കുടിശ്ശിക പൂർണമായി അനുവദിക്കാത്തത് അപലപനീയമാണ്.
ഡി എ കുടിശ്ശിക ആറു ഗഡുവായിരിക്കെ വെറും ഒരു ഗഡു ഡി എ മാത്രമേ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളൂ.
ജീവനക്കാർക്ക് നിലവിൽ 19% ഡി എ കുടിശ്ശികയുണ്ട് .2025 ജനുവരി മുതൽ 3% ഡി എ ക്കൂ കൂടി ജീവനക്കാർ അർഹരായി. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഡി എ 3.% ആണ്. ഏപ്രിൽ മാസത്തെ ശമ്പളത്തിൽ ഡി എ അനുവദിക്കുമ്പോൾ കുടിശ്ശിക ഡി എ ഗന്ധുക്കൾ ആറായി തുടരുകയും തുക 19% ആയി ഉയരുകയും ചെയ്യും.
ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കുടിശ്ശിക കൊടുത്തു തീർക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ജലരേഖയായിരിക്കുകയാണ്.
ജീവനക്കാരോട് എൽ ഡി എഫ് സർക്കാരിന് പ്രതികാര മനോഭാവമാണ്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച
അഷ്വേർഡ് പെൻഷൻ പദ്ധതി ആവർത്തിച്ചതോടെ പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായി ‘പിൻവലിക്കില്ലെന്ന് ഉറപ്പായിരിക്കുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന ആവശ്യം പുതിയ പദ്ധതി പ്രഖ്യാപനത്തിലൂടെ ഇടതു സർക്കാർ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുകയാണ് – ഇർഷാദ് എം.എസ് കുറ്റപ്പെടുത്തി.
എ
Kerala
ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്തതിൽ “ഹാട്രിക് “അടിച്ച് സർക്കാർ; ചവറ ജയകുമാർ
കേരള എൻ.ജി.ഒ അസോസിയേഷൻ നാളെ വഞ്ചനാദിനം ആചരിക്കും

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് 3% ക്ഷാമബത്ത അനുവദിച്ചുകൊണ്ട് ഇന്ന് പുറപ്പെടുവിച്ച ഉത്തരവിലും 39 മാസത്തെ കുടിശ്ശിക കവർന്നെടുത്ത് “ഹാട്രിക് “അടിച്ച സർക്കാർ ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു.
2021 ജനുവരി 1 ന് ലഭ്യമാകേണ്ട 2% ക്ഷാമബത്ത അനുവദിച്ചു കൊണ്ട് 2024 ഏപ്രിൽ മാസത്തിൽ പുറപ്പെടുവിച്ച ഉത്തരവിൽ 39 മാസം കുടിശ്ശികയും 2021 ജൂലൈയിൽ ലഭിക്കേണ്ട 3% ക്ഷാമബത്ത അനുവദിച്ചതിൽ 39 മാസത്തെ കുടിശ്ശികയും 2022 ജനുവരിയിൽ ലഭിക്കേണ്ട 3% ക്ഷാമബത്തയിൽ 39 മാസത്തെ കുടിശ്ശികയും ചേർത്ത് ആകെ 117 മാസത്തെ കുടിശ്ശികയാണ് സർക്കാർ കവർന്നെടുത്തത്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുമ്പോൾ മുൻകാല പ്രാബല്യം കവർന്നെടുക്കുന്നത് ഇത് മൂന്നാം തവണയാണ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ജീവനക്കാർക്ക് ക്ഷാമബത്ത സമയബന്ധിതമായി നൽകുമ്പോൾ കേരളത്തിൽ മാത്രം ആണ് ഇത്തരം ഒരു ദുരവസ്ഥ. 2025 ജനുവരിയിൽ അടുത്ത ഗഡു ക്ഷാമബത്ത അനുവദിച്ചതോടെ 19% ക്ഷാമബത്ത വീണ്ടും കുടിശ്ശികയാകും.
വർഷത്തിൽ രണ്ട് ഗഡു ക്ഷാമബത്തയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. കേന്ദ്രത്തിൽ പ്രഖ്യാപിച്ചാൽ ഉടൻതന്നെ സംസ്ഥാനത്തും യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ക്ഷാമബത്ത കൃത്യമായി നൽകി വന്നിട്ടുണ്ട്. 19% ( ആറു ഗഡു) ക്ഷാമബത്തയാണ് നിലവിൽ കുടിശ്ശിക ഉണ്ടായിരുന്നത്. അതിൽ 2022 ജനുവരിയിൽ ലഭിക്കേണ്ട 3% ക്ഷാമബത്തയാണ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്. മുൻ കാലങ്ങളിലെപ്പോലെ കുടിശ്ശികയുള്ള ഏതു ഗഡുവാണ് അനുവദിച്ചതെന്നോ കുടിശ്ശികയെക്കുറിച്ചോ പരാമർശിച്ചിട്ടില്ല. കാലയളവ് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചാൽ കുടിശ്ശികയെപ്പറ്റി പ്രതിപാദിക്കേണ്ടി വരും. ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ അസോസിയേഷൻ കോടതിയെ സമീപിച്ചപ്പോൾ ക്ഷാമബത്ത പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ കുടിശ്ശികയില്ലെന്ന് പരിഹാസരൂപേണ കോടതിയിൽ നിലപാടെടുത്ത സർക്കാർ 2021 ജനുവരി മുതലുള്ള 117 മാസത്തെയും കുടിശ്ശിക അനുവദിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Featured
കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ; ആറുമാസത്തേക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയില്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ചേർന്നാണ് നടപടി സ്വീകരിച്ചത്.
പി. രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയില്‍ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയില്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.
സാമ്ബത്തിക തിരിമറി നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് പി. രാജുവിനെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ.ഇ. ഇസ്മയില്‍ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.
പി.രാജുവിനെ ചിലർ വേട്ടയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പി.രാജുവിന്റെ സംസ്‌കാരചടങ്ങില്‍ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഫെബ്രുവരി 27നാണ് പി. രാജു അന്തരിച്ചത്. അർബുദം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു.
Kerala
സർക്കാർ ജീവനക്കാരെ ഇടതുഭരണം പോക്കറ്റടിക്കുന്നു: സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
നാളെ കരിദിനം ആചരിക്കും

തിരുവനന്തപുരം: ഡിഎ ഉത്തരവിലൂടെ വീണ്ടും 39 മാസത്തെ കുടിശ്ശിക ഇടതുഭരണം കവർന്നെടുത്തുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് പറഞ്ഞു. പോക്കറ്റടിക്ക് പര്യായമാണ് ഇടതു ഭരണത്തിലെ ക്ഷാമബത്ത ഉത്തരവുകൾ. രണ്ടാം പിണറായി സർക്കാർ പുറപ്പെടുവിച്ച ഡിഎ ഉത്തരവുകളെല്ലാം ജീവനക്കാരെ ക്ഷാമത്തിലേക്ക് തള്ളിയിടുന്നവയാണ്. നയാ പൈസയുടെ കുടിശ്ശിക അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2022 ജനുവരി മുതലുള്ള ഡി എയാണ് 2025 ഏപ്രിൽ മുതൽ അനുവദിക്കുന്നത്. നാല് വർഷത്തിനുള്ളിൽ വെറും 3 ഗഡു ഡി എ മാത്രമാണ് സർക്കാർ അനുവദിച്ചത്. അപ്പോഴെല്ലാം 39 മാസത്തെ വീതം കുടിശ്ശിക സർക്കാർ ഖജനാവിലേക്ക് കണ്ടു കെട്ടി. ഇനിയും ആറ് ഗഡു ഡി എ അനുവദിക്കാനുണ്ട്. ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിലെ വാഗ്ദാനങ്ങൾ പോലും പാലിക്കപ്പെടുന്നില്ല. ഇപ്പോഴത്തെ ഉത്തരവിലൂടെ 26910 രൂപ മുതൽ 195156 രൂപ വരെയും ഇടതുഭരണത്തിൽ ഡിഎ കുടിശ്ശിക നിഷേധിച്ചതിലൂടെ മാത്രം 71760 രൂപ മുതൽ 520416 രൂപ വരെയും കവർന്നെടുത്തു. ആകെ 117 മാസത്തെ കുടിശ്ശികയാണ് എൽഡിഎഫ് സർക്കാർ നഷ്ടപ്പെടുത്തിയതെന്നും ഇതിനെതിരായി മാർച്ച് 21ന് കരിദിനം ആചരിക്കുമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് പറഞ്ഞു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി കുമാരി അജിത , ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login