BSNL ന്റെ ഭൂമി കയ്യേറാൻ ശ്രമം

സഫീർ മുഹമ്മദ്‌

പെരുമ്പാവൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന BSNL എക്സ്ചേഞ്ചിന്റെ ഭൂമി കയ്യേറി നിർമാണ പ്രവർത്തനം നടത്തുവാൻ സ്വകാര്യ വ്യക്തിയുടെ ശ്രമം…
JCB യും മറ്റ് യന്ത്ര സാമഗ്രികളും ഉപയോഗിച്ച് BSNL ഓഫീസിന്റെ ചുറ്റു മതിൽ തകർത്ത് സ്ഥലത്തെ മരങ്ങൾ ഉൾപ്പെടെ വെട്ടിമാറ്റി സ്ഥലം കയ്യേറ്റം നടുത്തുവാനുള്ള ശ്രമമാണ് നടക്കുന്നത്.
*സ്വകാര്യ വ്യക്തിയുടെ ഈ നീക്കത്തിനെതിരെയും ഇതിനു ഒത്താശ ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്ന് കോൺഗ്രസ്സ് നേതാക്കളായ P.K മുഹമ്മദ്‌ കുഞ്ഞ്, പോൾ  ചിതലൻ എന്നിവർ ആവശ്യപ്പെട്ടു. അനധികൃതമായ ഈ കയേറ്റത്തിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ  നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ യൂത്ത് കോൺഗ്രസ്സ് ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്ന് അറിയിച്ചു…

Related posts

Leave a Comment