ചേട്ടനും അനിയനും ഒരേ സ്വരം ; യൂത്ത് കോൺഗ്രസ് സമരത്തിന് ട്രോൾ ; ചെറുത് കൊടുത്തു വലുത് വാങ്ങി ബിജെപി-സിപിഎം സൈബറിടങ്ങൾ

കൊച്ചി : ഇന്ധനവില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെ സൈക്കിൾ യാത്ര നടത്തിയിരുന്നു. പൊതുസമൂഹത്തിലും സാമൂഹ്യ മാധ്യമങ്ങളിലും ഈ പരിപാടിക്ക് ലഭിച്ച ജനപിന്തുണ വളരെ വലുതായിരുന്നു. ഇന്ധന വിലവർധനവിൽ നരേന്ദ്രമോദി സർക്കാരിനും ബിജെപിക്കും എതിരെയുള്ള ജനരോഷത്തോടൊപ്പം മൗനം പാലിക്കുന്ന ഇടത് യുവജന വിദ്യാർഥി സംഘടനകളുടെ സമീപനവും ചർച്ചയായിരുന്നു. ഇതേതുടർന്നാണ് സൈക്കിൾ യാത്രയോടെ ലൈവിൽ നിന്നും ഒരു ഭാഗം അടർത്തിയെടുത്ത് സിപിഎം ബിജെപി സൈബർ ഇടങ്ങൾ ഒരേപോലെ ആഘോഷം കൊണ്ടാടുന്നത്.

യൂത്ത് കോൺഗ്രസ് സൈക്കിൾ റാലിക്കെതിരെയുള്ള ട്രോളുകൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ അവർക്കുതന്നെ വിനയായിരിക്കുകയാണ്. സംഘപരിവാർ നിർമ്മിക്കുന്ന അതേ പോസ്റ്ററുകൾ സൈബർ സഖാക്കളും ഏറ്റെടുത്തിരിക്കുന്നു. ഇതോടെയാണ് ഈ വിഷയത്തിലെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നിലപാട് ഇല്ലായ്മ കൂടി ചർച്ചയായിരിക്കുന്നത്. ഇതോടെ എങ്ങനെയെങ്കിലും ഈ ചർച്ച അവസാനിപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് സിപിഎം.

Related posts

Leave a Comment