ബോക്സിംഗിലും വെങ്കലം, ലവ്ലീന സെമിയില്‍ തോറ്റു

ടോക്കിയോഃ ഒളിംപിക്സ് സ്വര്‍ണത്തിനായി ഇന്ത്യ ഇനിയും കാത്തിരിക്കണം. വനിതാ ബോക്സിംഗില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലവ്ലീന ബോര്‍ഗോഹയിന്‍ തുര്‍ക്കിയുടെ ബുസേനസ് സര്‍മേലിനോടു പരാജയപ്പെ‌ട്ടു. പക്ഷേ, പോയിന്‍റ് അടിസ്ഥാനത്തില്‍ ലവ്ലീനയ്ക്കാണു വെങ്കലം. മേരികോമിനു ശേഷം ഒളിംപിക് മെഡല്‍ നേടുന്ന വനിതാ ബോക്സിംഗ് താരമാണ് ലവിലീന. ഇതോടെ ഇന്ത്യക്ക് മെഡല്‍ പട്ടികയില്‍ അറുപത്തിരണ്ടാം സ്ഥാനം കിട്ടി. ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടങ്ങള്‍.

വനിതകളുടെ 64-69 കിലോഗ്രാം വിഭാഗത്തിലാണ് ലവലീന ലോകചാംപ്യന്‍ ബുസേനസിനെ നേരിട്ടത്. 5-0 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബുസേനസിന്‍റെ വിജയം. അസമില്‍ നിന്നുള്ള താരമാണ് ലവ്ലീന. ടോക്കിയോ ഒളിംപികിസ്ല്‍ ഇന്ത്യ നേടിയ മൂന്നില്‍ രണ്ടു മെഡലുകളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മിടുക്കികളാണെന്ന പ്രത്യേകതയുമുണ്ട്. വനിതകളുടെ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടിയ മീരാ ബായി ചാനു മണിപ്പൂര്‍ സ്വദേശിനയാണ്. ബാഡ്മിന്‍റണില്‍ വെങ്കലം നേടിയ പി.വി. സിന്ധു ഹൈദരാബാദ് സ്വദേശിയും.

പുരുഷന്മാരുടെ ഹോക്കിയില്‍ വെങ്കലസാധ്യത നിലനിര്‍ത്തുന്ന ടീമിലെ പി.ആര്‍, ശ്രീജേഷ് ആണ് ടീം ഇന്ത്യയിലെ പ്രതീക്ഷയുള്ള ഏക മലയാളി താരം.

Related posts

Leave a Comment