കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീറിനുനേരെ കയ്യേറ്റശ്രമം ; പിന്നിൽ സിപിഎം

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീറിനുനേരെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റശ്രമം.മഴക്കെടുതിയിൽ തകർന്ന വെട്ടൂർ റാത്തിക്കൽ പ്രദേശത്തെ റോഡ് സന്ദർശിക്കുന്നതിന് ഇടയിലാണ് സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ഷഫീറിനെ തടയുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നത് തടസ്സപ്പെടുത്താനും ശ്രമമുണ്ടായി. വർക്കല നിയോജക മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹത്തിന് വലിയ ജന പിന്തുണ ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പിനു ശേഷവും എംഎൽഎ ക്കാൾ മണ്ഡലത്തിൽ സജീവമായതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത്.

Related posts

Leave a Comment