ബ്രിട്ടനിൽ കുതിച്ചുയർന്ന് കോവിഡ് ; ആശങ്കയിൽ രാജ്യം

ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. 31,564 പേരാണ് ഒടുവിലായി കൊറോണാവൈറസ് പോസിറ്റീവായത്. തുടർച്ചയായ നാലാം ദിവസമാണ് കേസുകൾ വർദ്ധിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയിൽ നിന്നും 19 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 203 പേരാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ ആഴ്ചയിൽ നിന്നും 9 ശതമാനം വർദ്ധനവാണിത്.

കോവിഡും, സപ്ലൈ ചെയിൻ പ്രതിസന്ധിയും ചേർന്ന് മറ്റൊരു അനിശ്ചിതാവസ്ഥയാണ് ഈ ക്രിസ്മസ് കാലത്തും ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സമ്മതിച്ചതിന് പിന്നാലെയാണ് കേസുകളിലെ കുതിപ്പ്. വിദ്യാർത്ഥികൾ സ്‌കൂളുകളിൽ മടങ്ങിയെത്തുമ്ബോൾ വിന്റർ കുതിപ്പ് ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. എൻഎച്ച്‌എസിന് പതിവ് സീസണൽ സ്ട്രെയിന് പുറമെ വൈറസ് പ്രതിസന്ധിയും കൈകാര്യം ചെയ്യേണ്ട അവസ്ഥ വരുമെന്നതാണ് നിലവിലെ ചിത്രം.

സ്‌കൂളുകൾ തുറന്നതിന്റെ പ്രഭാവം രണ്ടാഴ്ചയോളം കേസുകളെ ബാധിക്കാതിരുന്നെങ്കിലും ഇപ്പോൾ തുടർച്ചയായി രോഗികളുടെ എണ്ണമേറുന്നത് ഇതിന്റെ പ്രത്യാഘാതമാണെന്നാണ് കരുതുന്നത്. വിന്ററിൽ എത്തുന്നതിന് മുൻപ് ബൂസ്റ്റർ ഡോസുകൾ നൽകി കൂടുതൽ ആളുകളെ സംരക്ഷിക്കാൻ നിർത്താനാണ് സർക്കാർ ശ്രമം.

Related posts

Leave a Comment