Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kuwait

‘ലുലു ബ്രിട്ടീഷ് ഫുഡ് വീക്ക്’ ഉദ്‌ഘാടനം ചെയ്തു !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും മികച്ച ബ്രിട്ടീഷ് ഭക്ഷണങ്ങളുടെ വാര ആഘോഷം നടക്കുന്നു. ‘ലുലു ബ്രിട്ടീഷ് ഫുഡ് വീക്ക്’ ജൂൺ 10-ന് ഹൈപ്പർമാർക്കറ്റിന്റെ അൽ-ഖുറൈൻ ശാഖയിൽ ബ്രിട്ടീഷ് അംബാസഡർ എച്ച്.ഇ. ബെലിൻഡ ലൂയിസ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉന്നത മാനേജ്‌മെന്റ ന്റെയും ബ്രാൻഡിന്റെ ഷോപ്പർമാരുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ ഉദ്‌ഘാടനം ചെയ്തു.

ഉന്നത നിലവാരമുള്ള ബ്രിട്ടീഷ് ഭക്ഷ്യോൽപ്പന്നങ്ങൾ അതിഥികളെയും ഷോപ്പർമാരെയും ഒരുപോലെ ആകർഷിച്ചു . യുകെയിൽ നിന്നുള്ള ക്ലാസിക് വിന്റേജ് കാറുകളുടെ പ്രദർശന വുംമറ്റൊരു പ്രധാന ആകർഷണമായിരുന്നു, ക്ലാസിക്-കാർ പ്രേമികൾ ഈ തിളങ്ങുന്ന വിന്റേജ് വാഹനങ്ങ ൾ ഏറെ ആകർഷിച്ചു .എല്ലാ യുകെ-ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെയും അതിശയകരമായ ഓഫറുകളും തിരഞ്ഞെടുത്ത ഇനങ്ങളുടെ പ്രത്യേക പ്രമോഷനുകളുമുണ്ട് . പ്രമോഷൻ കാലയളവിൽ നൂറുകണക്കിന് അറിയപ്പെടുന്ന ബ്രിട്ടീഷ് ഫുഡ് ബ്രാൻഡുകൾ ഒറ്റത്തവണ വിലയ്ക്ക് ലഭ്യമാക്കിയതോടെ ഷോപ്പർമാർക്ക് ചാകരയായി.

Advertisement
inner ad

ലുലു ബ്രിട്ടീഷ് ഫുഡ് വീക്കിന്റെ ഉത്സവവും ആവേശകരവുമായ പശ്ചാത്തലം എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലുംയുണൈറ്റഡ് കിംഗ്ഡത്തിന്റെ സമ്പന്നമായ പാരമ്പര്യവും പൈതൃകവുംവിളിച്ചോതുന്ന ഫ്ലാഗുകൾ, തോരണങ്ങൾ, ബണ്ടിംഗുകൾ, സ്ട്രീമറുകൾ എന്നിവയുൾപ്പെടെ യുകെ തീമിലുള്ള അലങ്കാരങ്ങളോടെയും ചരിത്രസ്മാരകങ്ങളുടെയും ഐക്കണിക് കെട്ടിടങ്ങളുടെയും വലിയ കട്ട് ഔട്ടുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു .സൗജന്യ ഭക്ഷണ സാമ്പിളുകൾ നൽകുന്ന കിയോസ്‌കുകളിൽ , മീൻ, ചിപ്‌സ്, ചീസ്, ഗ്രേവി തുടങ്ങിയ ജനപ്രിയ ഇനങ്ങൾ ലഭ്യമാണ്. പരമ്പരാഗത ബ്രിട്ടീഷ് സ്ട്രീറ്റ്-ഫുഡ് സ്റ്റാളുകളുടെ പകർപ്പുകൾ ഷോപ്പർമാരെ ഏറെ ആകർഷിക്കുന്നവയാണ്.ലോകമെമ്പാടുമുള്ള ഉയർന്ന ഗുണമേന്മയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ കുവൈറ്റിലെ ഷോപ്പർമാരിലേക്ക് എത്തിക്കുന്നതിനും ഉപഭോക്താക്കൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ഉൽപന്നങ്ങളുടെ വിപുലമായ സെലക്ഷൻ മത്സരാധിഷ്ഠിത വിലകളിലൂടെ നൽകുന്നതിനുമുള്ള ഹൈപ്പർമാർക്കറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ലുലു ബ്രിട്ടീഷ് ഫുഡ് വീക്ക് എന്ന് മാനേജ്‍മെന്റ് അറിയിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഐ ബി പി സി വാർഷിക പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്തി

Published

on

കുവൈറ്റ് സിറ്റി : ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ ബി പി സി ) കുവൈറ്റ്, 2024 സെപ്റ്റംബർ 29-ന് സൽമിയ മരിന ഹോട്ടലിൽ വാർഷിക പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കഴിഞ്ഞ രണ്ടു വർഷത്തെ കൗൺസിലിന്റെ പ്രവർത്തന അവലോകനവും നടന്നു.ചെയർമാൻ ശ്രീ. ഗുര്‍വിന്ദർ സിംഗ് ലാംബ, തന്റെ കാലാവധിയിലെ അനുഭവങ്ങൾ പങ്കുവച്ച്, ഐബിപിസി അംഗങ്ങൾക്ക് നന്ദി അറിയിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിൽ കൗൺസിലിന്റെ സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. സെക്രട്ടറി ശ്രീ. സോളി മാത്യു, കഴിഞ്ഞ രണ്ടു വർഷത്തെ കൗൺസിലിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ. സുനിത് അറോറ, സിഎ ദീപക് ബിന്ദൽ തയ്യാറാക്കിയ ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ അവതരിപ്പിച്ചു. അംഗങ്ങൾ ഏകകണ്ഠമായി ഈ സാമ്പത്തിക റിപ്പോർട്ട് അംഗീകരിച്ചു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഈ വർഷത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ നാമനിർദേശങ്ങൾ പ്രഖ്യാപിച്ചു. നിലവിലെ വൈസ് ചെയർമാൻ ശ്രീ. കൈസർ ഷാകിർ പുതിയ ചെയർമാനായും , നിലവിലെ ജോയിന്റ് സെക്രട്ടറി ശ്രീ. സുരേഷ് കെ.പി. പുതിയ സെക്രട്ടറിയായും ഉയർത്തപ്പെട്ടു. ശ്രീ. ഗൗരവ് ഒബ്റോയി വൈസ് ചെയർമാനായും, ശ്രീ. സുനിത് അറോറ ജോയിൻ്റ് സെക്രട്ടറിയായും, ശ്രീ. കൃഷൻ സൂര്യകാന്ത് ട്രഷറർആയും തിരങ്ങെടുക്കപെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ ശ്രീ. കൈസർ ഷാകിർ, 2024-2026 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ പരിചയപ്പെടുത്തി. ഐബിപിസി യുടെ ഭാവി പദ്ധതികൾ അവതരിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസിയുമായും മറ്റ് സംഘടനകളുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അദ്ദേഹം അറിയിച്ചു. സെക്രട്ടറി ശ്രീ. സുരേഷ് കെ പി, കുവൈത്തിലെ ഇന്ത്യൻ എംബസിയും സ്ഥാനപതി ഡോ. ആദർശ് സ്വൈകയും ഐബിപിസി സംരംഭങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും നന്ദി അറിയിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രഷറർ ശ്രീ. കൃഷ്ണൻ സൂര്യകാന്തിൻറെ നന്ദിപ്രസ്താവനയോടു കൂടി യോഗം സമാപിച്ചു. കുവൈറ്റ്, ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഒരു ലാഭേച്ഛാരഹിത സംഘടനയാണ് ഐബിപിസി. ഇന്ത്യൻ ബിസിനസുകൾക്കും പ്രൊഫഷണലുകൾക്കും ഇന്ത്യ-കുവൈത്ത് വ്യാപാര, പ്രൊഫഷണൽ ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകുകയാണ് ലക്ഷ്യം.

Continue Reading

Kuwait

ബി.ജെ.പി. ഭാഷ സംസാരിക്കുന്ന മുഖ്യമന്ത്രി സംശയ നിഴലിൽ : ശശി തരൂർ എം പി.

Published

on

കുവൈറ്റ്‌ സിറ്റി : നിലമ്പൂർ എം.എൽ.എ പി വി അൻവർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് ചോദ്യങ്ങളുണ്ട്, മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിൽ ആണ് ഡോക്ടർ ശശി തരൂർ എം പി അഭിപ്രായപെട്ടു. ആരെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ പേരിൽ ഹിന്ദു പത്രത്തിൽ ബി ജെ പി ഭാഷ അച്ചടിച്ച് വന്നത്? സ്വര്ണക്കടത്ത്, സ്വപ്ന സുരേഷ്, പ്രൈവറ്റ് സെക്രട്ടറിയുടെ നടപടികൾ എല്ലാം മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിൽ നിര്ത്തുന്നു. ഇതിനെ തുടർന്ന് പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവകരമാവുന്നുന്നു. ഡോ: ശശി തരൂർ വിശദീകരിച്ചു. ഒഐസിസി നാഷണൽ കമ്മറ്റി ശുവൈഖ് ഫ്രീ ട്രേഡ് സോണിലെ കൺവെൻഷൻ സെന്റർ സ്യുട് ഹോട്ടലിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പാർലമെന്റിലെവിദേശ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ശ്രീ ശശി തരൂർ. ഒഐസിസി നാഷണൽ കമ്മിറ്റി ഒരുക്കിയ സ്വീകരണയോഗത്തിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ വര്ഗീസ് പുതുകുളങ്ങര അധ്യക്ഷനായിരുന്നു. സംഘടനാ ജനറൽ സെക്രട്ടറി ബി.എസ് പിള്ള സ്വാഗതം പറഞ്ഞു. മുൻ കെപിസിസി മിഡിൽ ഈസ്റ്റ്‌ ഡിജിറ്റൽ മീഡിയ കൺവീനർ ഇക്ബാൽ പൊക്കുന്ന് ആശംസകൾ അറിയിച്ചു.

Advertisement
inner ad

ഐസിസി നാഷണൽ കമ്മറ്റിയുടെയുടെ ഉപഹാരം ഡോക്ടർ ശശി തരൂർ എം പിക്ക് പ്രസിഡന്റ് വര്ഗീസ് പുതുകുളങ്ങരയും ഇക്ബാൽ പൊക്കുന്നിന് സെക്രട്ടറി നിസ്സാം തിരുവനന്തപുരവും നൽകി. ഡോക്ടർ ശശി തരൂരിന്റെ കാരികേച്ചർ യൂത്ത് വിംഗ് ആലപ്പുഴ മെമ്പർ സാം മാത്യു സമ്മാനിച്ചു. നാഷണൽ കമ്മറ്റി ഭാരവാഹികളായ സാമൂവൽ ചാക്കോ കാട്ടൂർ കളിക്കൽ, വര്ഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര,ജോയ് കരവാളൂർ, റിഷി ജേക്കബ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഒഐസിസി ജില്ലാ ഭാരവാഹികൾ പോഷക സംഘടനാ പ്രതിനിധികൾ വനിതാ വിഭാഗം പ്രവർത്തകർ മീഡിയ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു പ്രോഗ്രാം ജനറൽ കൺവീനർ ബിനു ചെമ്പാലയം നന്ദിയും സെക്രട്ടറി സുരേഷ് മാത്തൂർ ഏകോപനവും നടത്തി. ഏറെആവേശത്തോടെയാണ് ഒഐസിസി പ്രവർത്തകർ ഡോ. ശശി തരൂർ എം പി യെ സ്വീകരണയോഗത്തിലേക്ക് ആനയിച്ചത്.

Continue Reading

Kuwait

ഒഐസിസി കുവൈറ്റ് ഗാന്ധി ജയന്തി ആഘോഷിച്ചു

Published

on

കുവൈറ്റ് സിറ്റി : മഹാത്മാ ഗാന്ധിയുടെ 155 മത് ജന്മദിനം ഒഐസിസി കുവൈറ്റ് കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു. ഒഐസിസി ഓഫീസിൽ നടന്ന ആഘോഷത്തിൽ നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടന കർമ്മം നിർവഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ് പിള്ള സ്വാഗതം ആശംശിച്ചു. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ അധ്യക്ഷനായിരുന്നു. ലോക സമാധാനത്തിന് മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് നാൾക്കുനാൾ പ്രശസ്തി വര്ധിക്കുകയാണെന്ന് ശ്രീ വർഗീസ് പുതുക്കുളങ്ങര അഭിപ്രായപ്പെട്ടു.

നാഷണൽ ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ, സെക്രെട്ടറിമാരായ ജോയ് കരവാളൂർ, നിസ്സാം എം.എ, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിപിൻ മങ്ങാട് (ആലപ്പുഴ), അനിൽ (തിരുവന്തപുരം), സിനു ജോൺ (പത്തനംതിട്ട), ജിജോ (കോട്ടയം), നിപു ജേക്കബ് (എറണാംകുളം), ബിനു (പാലക്കാട്), സജിത്ത് (മലപ്പുറം), ഷോബിൻ സണ്ണി(കണ്ണൂർ) കൂടാതെ ബിനോയ് ചന്ദ്രൻ, ലിബിൻ , തോമസ് പള്ളിക്കൽ എന്നിവർ ആശങ്കൾ നേർന്നുകൊണ്ട് സംസാരിച്ചു. നിരവധി പേർ പങ്കെടുത്ത ആഘോഷത്തിൽ സെക്രട്ടറി സുരേഷ് മാത്തൂർ നന്ദി പറഞ്ഞു.

Continue Reading

Featured