യുക്രൈനെ സഹായിച്ചാൽ ബ്രിട്ടനെ ആക്രമിക്കുമെന്നു റഷ്യ

മോസ്കോ: യുക്രൈന് സാമ്പത്തിക – സൈനിക സഹായം നൽകുന്നത് തുടർന്നാൽ ബ്രിട്ടൻ ആക്രമിക്കുമെന്ന റഷ്യയുടെ മുന്നറിയിപ്പ്. സാമ്പത്തിക സഹായം നൽകുന്നതിൽ മുന്നിലുള്ള ബ്രിട്ടൻറെ സൈനിക കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോ​ഗു (Sergei Shoigu). യുക്രൈന് ആയുധം നൽകുന്ന നാറ്റോ രാജ്യങ്ങൾക്കെതിരെയും ആക്രമണത്തിന് അനുമതി നൽകാമെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവ പറഞ്ഞു.
തങ്ങളുടെ സൈനിക വിതരണ വിന്യാസം തടസപ്പെടുത്തുന്ന കീവിന് ആയുധങ്ങൾ നൽകുന്ന നാറ്റോ രാജ്യങ്ങളുടെ പ്രദേശത്തെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ റഷ്യയ്ക്ക് കഴിയുമെന്ന് നിങ്ങൾ ശരിയായി മനസിലാക്കുന്നുണ്ടോ’യെന്ന് മരിയ സഖരോവ ചോദിച്ചു. കീവ് സന്ദർശന വേളയിൽ റഷ്യയ്ക്കെതിരെ പ്രകോപനപരമായ തരത്തിൽ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. ഇതിന് റഷ്യൻ ഭാഗത്ത് നിന്നുണ്ടായ മറുപടിയായി മരിയയുടെ പ്രകോപനത്തെ യുദ്ധവിദ​ഗ്ധർ വിലയിരുത്തുന്നു. വേണ്ടിവന്നാൽ മൂന്നാമതോരു ലോകമഹാ യുദ്ധത്തിലേക്കാവും സൈനിക മത്സരം കൊണ്ടെത്തിക്കുക എന്നും റഷ്യയുടെ മുന്നറിയിപ്പുണ്ട്.

Related posts

Leave a Comment