ബ്രിട്ടൺ ഉരുകുന്നു : ഉഷ്‌ണതരംഗ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ സാധ്യത


ലണ്ടൻ : ബ്രിട്ടൺ ഉരുകുന്നു, ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ ഉഷ്ണതരംഗ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ സാധ്യത. താപനില ഇത്തരത്തില്‍ തന്നെ തുടരുകയും ഉഷ്ണതരംഗ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്താല്‍ ഭക്ഷണ വിതരണങ്ങൾ തടസ്സപ്പെടുക, സ്‌കൂളുകൾ അടച്ചിടൽ, റോഡുകളും ട്രെയിനുകളും തടസ്സപ്പെടുക, ആണവ നിലയങ്ങൾ പ്രവർത്തന രഹിതമാകുക, റോഡ്, റെയിൽവേ, വിമാന ഗതാഗതങ്ങള്‍ക്ക് തടസ്സം, “ജോലി രീതികളിലും ദിനചര്യകളിലും കാര്യമായ മാറ്റം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ പറയുന്നു. താപനില ഉയരുമ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. എന്നാല്‍, സ്കൂളുകളുടെ സമയക്രമം പുതുക്കേണ്ടിവരുമെന്നും ചൂടു കൂടിയ സാഹചര്യങ്ങളില്‍ സ്പോര്‍ട്സ് പരിപാടികള്‍ മാറ്റിവയ്ക്കേണ്ടിവരുമെന്നും അറിയിപ്പില്‍ പറയുന്നു. ദേശീയ അടിയന്തരാവസ്ഥയ്ക്ക് താഴെയുള്ള ഘട്ടമായ ലെവൽ ത്രീ ഹീറ്റ് ഹെൽത്ത് അലേർട്ട് ഇതിനകം നൽകി കഴിഞ്ഞു. ആശുപത്രികളും കെയർ ഹോമുകളും കൂടുതൽ ശ്രദ്ധ ചെലുത്തണം എന്നും അറിയിപ്പുണ്ട്.

Related posts

Leave a Comment