ഇന്ത്യയിൽ നിന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ബ്രിട്ടന്‍

ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് ക്വാ​റ​ൻറൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ൻറെ തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ബ്രിട്ടനിലെ ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്ബനിയായ ആസ്ട്രസെനെക്കയും ചേർന്ന് വികസിപ്പിച്ച്‌ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്‌സിനാണ് ബ്രിട്ടനിൽ തന്നെ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കൊവിഷീൽഡ് വാക്‌സീൻ അഗീകരിക്കാത്തതിൽ ബ്രിട്ടനെ കേന്ദ്രം രേഖാമൂലം പ്രതിഷേധം അറിയിച്ചു. സമാന വാക്‌സീൻ നയം ഇന്ത്യയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ., തുർക്കി, തായ്ലാൻഡ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് വാക്‌സിനെടുത്തവർക്കും നിയമം ബാധകമാണ്.

Related posts

Leave a Comment