Britain
ചരിത്രം തിരുത്തി ബ്രിട്ടന്; ഋഷി സുനക് ബ്രിട്ടണ് പ്രധാനമന്ത്രി

ലണ്ടൻ : ചരിത്രം തിരുത്തി ബ്രിട്ടന്. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ് പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടിമുന് പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കും. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരു
Britain
മോദിയെക്കുറിച്ചു പറഞ്ഞതെല്ലാം സത്യം, മാറ്റിപ്പറയില്ല: ബിബിസി

ലണ്ടൻ: 2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്നതടക്കമുള്ള കണ്ടെത്തലുകൾ പുറത്ത് വിട്ട ഡോക്യുമെൻ്ററി വിവാദത്തിൽ വിശദീകരണവുമായി ബി.ബി.സി രംഗത്ത്. വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ അത്തരം വിഷയങ്ങൾ വിശദീകരിക്കുന്നതിന് ഇന്ത്യൻ സർക്കാരിന് അവസരം നൽകിയിരുന്നുവെന്ന് ബിബിസി വ്യതമാക്കി. എന്നാൽ ഇന്ത്യ പ്രതികരിച്ചില്ലെന്നും ബിബിസി പറഞ്ഞു. ഉന്നതമായ എഡിറ്റോറിയൽ ഗവേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളെല്ലാം സത്യമാണ്. അതൊന്നും മാറ്റിപ്പറയില്ല. ബിബിസി വിശദമാക്കി.
ബിജെപി നേതാക്കൾ ഉൾപ്പെടെ ഉള്ളവരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഡോക്യുമെൻ്ററി തയാറാക്കിയിരുന്നത്.
ഉന്നത എഡിറ്റോറിയൽ നിലവാരത്തിൽ വ്യക്തമായ ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം തയ്യാറാക്കിയത് എന്ന് ബിബിസി അഭിപ്രായപ്പെട്ടു. .
2002 ൽ ഗുജറാത്ത് കലാപത്തിലെ മുസ്ലീം കൂട്ടക്കൊലയിലടക്കം അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പങ്കുണ്ടെന്ന വിമർശനവും ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെൻററിയിൽ വെളിപ്പെടുത്തിയിരുന്നു.
ഇത് ഒടുവിൽ യുട്യൂബ് നു പിൻവലിക്കേണ്ടി വന്നിരുന്നു.
ഡോക്യുമെന്ററി ബ്രിട്ടീഷ് പാർലമെന്റിൽ വരെ ചർച്ചയായെങ്കിലും ബ്രിട്ടീഷ് എം പി ഇമ്രാൻ ഖുസൈൻ ഡോക്യുമെന്ററിയെ കുറിച്ചുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാട് ചോദിച്ചപ്പോൾ ചോദ്യത്തിൽ നിന്ന് തന്ത്രപരമായി ഒഴിഞ്ഞുമാറിയ ഋഷി സുനക് കൃത്യമായ നിലപാട് പാർലമെന്റിൽ അറിയിച്ചില്ല. പൗരത്വ ബില്ലു പോലെയുള്ള ഏകപക്ഷീയ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുകയാണ്.
ന്യൂന പക്ഷങ്ങൾ ഭൂരിപക്ഷമായി മാറാതിരിക്കാനും ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനും വേണ്ടിയുള്ള അജണ്ടകളുടെ ഭാഗമായിരുന്നു ഗുജറാത്ത് കലാപം എന്നും അഭിപ്രായങ്ങൾ ഉയരുകയാണ്.
ഇതോടെ ഇരു പതിറ്റാണ്ട് പിന്നിട്ട അതിക്രൂരമായ വംശഹത്യയെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമാവുകയാണ്.
Britain
ഹാലറ്റ് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി യുവഡോക്ടർ

റോയൽ കോളെജ് ഓഫ് സർജൻസ് നടത്തിയ എംആർസിഎസ് പാർട്ട് എ രാജ്യാന്തര പരീക്ഷയിൽ ആഗോള തലത്തിൽ ഒന്നാമതെത്തിയ ഡോ. ഫസൽ റഹ്മാൻ ഹാലെറ്റ് മെഡൽ ഏറ്റുവാങ്ങുന്നു.
കോഴിക്കോട്: ഇംഗ്ലണ്ടിലെ ലോക പ്രശസ്തമായ റോയൽ കോളെജ് ഓഫ് സർജൻസ് നടത്തിയ എംആർസിഎസ് പാർട്ട് എ രാജ്യാന്തര പരീക്ഷയിൽ ആഗോള തലത്തിൽ ഒന്നാമതെത്തി മലയാളി യുവ ഡോക്ടർ. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ഡോ. ഫസൽ റഹ്മാനാണ് ഏറ്റവും ഉയർന്ന സ്കോർ നേടി പ്രശസ്തമായ ഹാലെറ്റ് മെഡലിന് അർഹനായത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഓർത്തോപീഡിക് സ്പൈൻ സർജനായ ഡോ. ഫസൽ. ഇതോടൊപ്പം ഇന്റർകൊളീജിയറ്റ് പ്രൈസും സ്വന്തമാക്കി. ഇംഗ്ലണ്ടിലെ റോയൽ കോളെജ് ഓഫ് സർജൻസ് അംഗത്വത്തിനായി (എംആർസിഎസ്) ലോകമെമ്പാടുമുള്ള മെഡിക്കൽ പ്രൊഫനലുകൾക്കു വേണ്ടി നടത്തുന്ന പരീക്ഷയിലാണ് ഡോ. ഫസൽ ഏറ്റവും മികച്ച സ്കോർ നേടി ഒന്നാമനായത്.
ഇന്ത്യയിലെ യുവഡോക്ടർമാക്ക് രാജ്യാന്തര തലത്തിൽ അക്കാദമിക് മികവ് തെളിയിക്കാൻ തന്റെ നേട്ടം ഒരു പ്രോത്സാഹനമാകുമെന്ന് ഡോ. ഫസൽ പറഞ്ഞു. ഇന്ത്യയിലെ പഠന, ഗവേഷണ നിലവാരവും അനുഭവ സമ്പത്തും വളരെ ഉയർന്നതും ലോകത്ത് സമാനതകളില്ലാത്തതുമാണ്. ഇത് ഇന്ത്യൻ ഡോക്ടർമാർക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളെജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി ബെംഗളുരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളെജിൽ നിന്ന് ഓർത്തോപീഡിക് സർജറിയിൽ ബിരുദാനന്തര ബിരുദം നേടിയ ഡോ. ഫസൽ ഇപ്പോൾ ദൽഹിയിലെ ഇന്ത്യൻ സ്പൈനൽ ഇഞ്ചുറി സെന്ററിൽ നട്ടെല്ല് ശസ്ത്രക്രിയയിൽ ഉപരിപഠനം നടത്തിവരികയാണ്. ശിശുരോഗ വിദഗ്ധനായ ഡോ. അബ്ദുറഹ്മാന്റേയും സ്ത്രീരോഗ വിദഗ്ധയായ ഡോ. മുംതാസ് റഹ്മാന്റേയും മകനാണ്. ചാർട്ടേഡ് അക്കൗണ്ടന്റായ റാഷ പർവീൻ ആണ് ഭാര്യ.
Britain
അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലത്തിക്കുന്ന ചെലവ് കേന്ദ്രം വഹിക്കും

കോട്ടയം: ബ്രിട്ടനിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കും. ബ്രിട്ടനിലെ പോലീസ് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹങ്ങൾ ഇന്ത്യൻ അധികൃതർക്ക് കൈമാറും. തുടർന്ന് വേഗത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് പദ്ധതി. ഈ മാസം 15നാണ് ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുന്ന അഞ്ജുവിനെയും രണ്ടു മക്കളെയും ഭർത്താവ് സാജു കൊലപ്പെടുത്തിയത്. മൂന്ന് മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ 30 ലക്ഷത്തോളം രൂപയുടെ ചെലവുണ്ട്. ഇതിനായി അഞ്ജുവിന്റെ കുടുംബം സുമനസുകളുടെ സഹായം തേടിയിരുന്നു.
വൈക്കം മറവൻതുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്സ് അഞ്ജു, ആറു വയസുകാരൻ മകൻ ജീവ, നാലു വയസുകാരി മകൾ ജാൻവി എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ, അഞ്ജു രക്തം വാർന്ന് മരിച്ചു കിടക്കുകയായിരുന്നു.
കുഞ്ഞുങ്ങൾക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പിന്നാലെ അഞ്ജുവിൻറെ ഭർത്താവായ കണ്ണൂർ സ്വദേശി സാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണിൽ വിളിച്ച് സംസാരിക്കുമ്പോഴെല്ലാം മകൾ ദുഖിതയായിരുന്നെന്ന് അഞ്ജുവിൻറെ പിതാവ് പറഞ്ഞു. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനിൽ പോയ സാജുവിന് ജോലി കിട്ടാത്തതിൻറെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാൻ കഴിയാത്തതിൽ അഞ്ജുവും സാജുവും ദുഖിതരായിരുന്നെന്നും അശോകൻ പറഞ്ഞു. ഇതൊഴിച്ചു നിർത്തിയാൽ ദമ്പതികൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വീട്ടുകാർക്ക് അറിവില്ല.
പത്തു വർഷം മുമ്പ് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കാലത്ത് പ്രണയിച്ചാണ് അഞ്ജുവും കണ്ണൂർ സ്വദേശിയായ സാജുവും വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വർഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങൾ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ഇതിനു പിന്നാലെയെത്തിയ ദുരന്ത വാർത്തയ്ക്കു പിന്നിലെ കാരണം എന്തെന്നറിയാതെ സങ്കടപ്പെടുകയാണ് കുടുംബാംഗങ്ങളും
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login