Featured
ബ്രിജ് ഭൂഷൻ ശരൺ സിംഗ് രാജിവച്ചു, ഗുസ്തി താരങ്ങളുടെ സമരം പിൻവലിച്ചു

ന്യൂഡൽഹി: മൂന്നു ദിവസമായി ഗുസ്തി താരങ്ങൾ നയിച്ച സമരം പിൻവലിച്ചു. ദേശീയ റസലിംഗ് ഫെഡറേഷൻ പ്രസിഡന്റ് ബ്രജ്ഭൂഷൻ ശരൺ സിംഗ് രാജിവച്ച സാഹചര്യത്തിലാണ് സമരം ഒത്തു തീർന്നത്. സിംഗിനെതിരേ ഉന്നയിക്കപ്പെട്ട ലൈഗിംക പരാതികളും ഫണ്ട് തിരിമറികളും അന്വേഷിക്കാൻ നലംഗ സമിതിയെ നിയോഗിച്ചതായി കായിക മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നല്‍കണം. ട്രെയ്നി താരങ്ങളെ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചും അന്താരാഷ്ട്ര മെഡലുകൾ നേടിയിട്ടുള്ള താരങ്ങളെ അധിക്ഷേിച്ചും വ്യാപകമായി ഫണ്ട് വെട്ടിച്ചും സിംഗ് നടത്തിയ തട്ടിപ്പുകളും സാമൂഹ്യ വിരുദ്ധ നടപടികളും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ബിജെപി എംപികൂടിയായ ബ്രിജ് ഭൂഷൻ സിംഗിനെതിരേ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് ഒളിംപ്ക്, കോമൺവെൽത്ത് ഗെയിംസ് ജേതാക്കളടക്കം പ്രത്യക്ഷ സമരത്തിനെത്തിയത്. ബജരംഗ് പുനിയ, വിനേഷ് ഫോഗത്, ബബിത ഭോഗത്, സാക്ഷി മാലിക് തുടങ്ങിയവരാണു സമരത്തിന്റെ മുൻ നിരയിൽ.
Featured
ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന് പറഞ്ഞു.
Featured
ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

സുഡാൻ: ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.
Featured
ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login