ഐക്യു ടെസ്റ്റിന് കൈക്കൂലി ; അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: തൃപ്പുണ്ണിത്തുറ ആശുപത്രിയിൽ ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നുവെന്ന പരാതിയെത്തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിനുത്തരവിട്ടു. സോഷ്യൽ മീഡിയയിൽ വന്ന കമന്റിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്. ഈ ആശുപത്രിയിൽ അനസ്‌തേഷ്യ ഡോക്ടർക്കായി പണം വാങ്ങുന്നതായും മറ്റൊരു പരാതിയുണ്ട്. ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെ ഒരിക്കലും അംഗീകരിക്കില്ല. ആശുപത്രിയിൽ നിന്നും ഇതുപോലുള്ള പരാതികൾ ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment