ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍

റിയോഃ കോപ്പ അമേരിക്ക ആദ്യ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ തോല്പിച്ച് ബ്രസീല്‍ ഫൈനല്‍ ബര്‍ത്ത് നേടി. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്‍റീന- കൊളംബിയ ജേതാക്കളെയാണ് ബ്രസീല്‍ നേരിടുക.

ആദ്യപകുതിയുടെ മുപ്പത്തഞ്ചാം മിനിറ്റില്‍ പക്വേറ്റയുടെ ഇടംകാലന്‍ ഷോട്ട് ആണ് ബ്രീസീലിന്‍റെ വിജയ ഗോള്‍ കുറിച്ചത്. നെയ്മറുടെ മുന്നേറ്റം വിദഗ്ധമായി വശത്താക്കി, പക്വേറ്റ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Related posts

Leave a Comment