Connect with us
48 birthday
top banner (1)

Global

വ്യക്തിഗത ഉപയോഗത്തിന് കഞ്ചാവ് കൈവശം വെയ്ക്കാമെന്ന് ബ്രസീല്‍

Avatar

Published

on

റിയോ ഡി ജനീറോ: വ്യക്തിഗത ഉപയോഗത്തിന് കഞ്ചാവ് കൈവശം വെക്കുന്നത് കുറ്റകരമല്ലാതാക്കി മാറ്റി ബ്രസീല്‍ സുപ്രീംകോടതി. ഇതോടെ കഞ്ചാവിന്റെ വ്യക്തിഗത ഉപയോഗം അനുവദിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ നിരയിലേക്ക് ബ്രസീലും കടന്നു. 11 അംഗ സുപ്രീംകോടതിയിലെ ഭൂരിപക്ഷം ജഡ്ജിമാരും തീരുമാനത്തെ അനുകൂലിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2015 മുതല്‍ ഇതിനുള്ള ചര്‍ച്ചകള്‍ ബ്രസീലില്‍ നടന്നു വരികയായിരുന്നു.

എത്രത്തോളം കഞ്ചാവ് കൈവശവെക്കാമെന്നതില്‍ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉത്തരവുകളൊന്നും പുറത്ത് വന്നിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കഞ്ചാവ് വില്‍ക്കുന്നത് നിയമവിരുദ്ധമായി തന്നെ തുടരുമെന്നും സുപ്രീംകോതി അറിയിച്ചു.2006ല്‍ ബ്രസീല്‍ കോണ്‍ഗ്രസില്‍ ചെറിയ അളവില്‍ ലഹരി കൈവശം വെക്കുന്നവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കടക്കുന്നതിനായി നിയമം പാസാക്കിയിരുന്നു. നിയമം നിലവില്‍ വന്നതിന് പിന്നാലെ ലഹരി കൈവശം വെച്ചതിന് നിരവധി പേരെ ബ്രസീല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Advertisement
inner ad

കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ ട്രീറ്റ്‌മെന്റിനായി കഞ്ചാവ് വളര്‍ത്താന്‍ രോഗികള്‍ക്ക് ബ്രസീല്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനവും പുറത്ത് വന്നിരിക്കുന്നത്. ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നത് മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെല്ലാം കുറ്റകരമല്ലാതാക്കിയപ്പോഴും ബ്രസീലില്‍ അത് നിയമവിരുദ്ധമായി തന്നെ തുടര്‍ന്നിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കെ.ഡി.എൻ.എ കുവൈറ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

Published

on

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അംഗങ്ങളുടെ കുട്ടികളിൽ ഈ വര്ഷത്തെ പത്ത്‌ – പന്ത്രണ്ട് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾ ക്കുള്ള ഉപഹാരവും ക്യാഷ് അവാർഡുകളുംവിതരണം ചെയ്തു. സിബിഎസ്ഇ പത്തിൽ ഏറ്റവും ഉയർന്ന വിജയം നേടിയ നസൽ മോഹിദ് നാസിർ, കേരള എസ്.എസ്. എൽ.സി വിഭാഗത്തിൽ വേദ സന്തോഷ്, ബാസിമ എ.സി, അയ്ഷ നഷ്വ, കേരള ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇഫ്‌ന അസീസ്, സിബിഎസ്ഇ പ്ലസ് ടു വിഭാഗത്തിൽ റിത്തുൻ തോട്ടക്കരയുമാണ്‌ അവാർഡ് ജേതാക്കളായത്. കുട്ടികളുടെ അസാന്നി ധ്യത്തിൽ മാതാപിതാക്കൾ അവാർഡ് ഏറ്റുവാങ്ങി. കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത, ആക്ടിങ് പ്രസിഡന്റ് ഷിജിത് കുമാർ ചിറക്കൽ, ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, ട്രഷറർ മൻസൂർ ആലക്കൽ, മുൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

Continue Reading

Global

സലാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അസം സ്വദേശി മരിച്ചു

Published

on

മസ്‌കത്ത്/സലാല: ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അസം സ്വദേശി മരിച്ചു. ബിപിന്‍ ബീഹാരിയാണ് അപകടത്തില്‍ മരിച്ചത്.

പരിക്കേറ്റ ആറ് പേരില്‍ നാല് പേരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. രണ്ട് പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സദാ മാളിനും ദാരീസിനും ഇടയിലാണ് അപകടം നടന്ന കെട്ടിടം. രണ്ട് കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് നിര്‍മാണത്തിനിടെ തകര്‍ന്നത്.

Advertisement
inner ad

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം . സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി. കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ.സനാതനന്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു

Advertisement
inner ad
Continue Reading

Kuwait

ആവേശ കൊടുങ്കാറ്റായി പൽപക് അഗം ബാൻഡ് സംഗീത നിശ

Published

on

കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റി (പൽപക്) ന്റെ പതിനാറാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൽപ്പഗം – 24 ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടുംപ്രവാസി ചരിത്ര ത്തിൻറെ ഭാഗമായി മാറി. മൈതാൻ ഹവല്ലി അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പരകപ്പാടത്ത് നിർവഹിച്ചു. പൽപ്പക് പ്രസിഡണ്ട് സക്കീർ പുതുനഗരം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനറും പല്പക് ജനറൽ സെക്രട്ടറിയുമായ പ്രേംരാജ് സ്വാഗതവും ട്രഷറർ രാജേഷ് കുമാർ നന്ദിയും പറഞ്ഞു. വിശിഷ്ട അതിഥികൾക്കുള്ള ഉപഹാരങ്ങൾ ഹരീഷ് ശിവരാമകൃഷ്ണൻ വിതരണം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഹംസ പയ്യന്നൂർ സംസാരിച്ചു. പതിനാറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം പൽപക് വൈസ് പ്രസിഡൻറ് രാജേഷ് പരിയാരത്തിന് ആദ്യം കോപ്പി നൽകിക്കൊണ്ട് സുനിൽ പരകപ്പാടത്ത് നിർവഹിച്ചു. ചടങ്ങുകൾക്ക് ശിവദാസ് വാഴയിൽ, പി എൻ കുമാർ, സുരേഷ് പുളിക്കൽ, സുരേഷ് മാധവൻ, അരവിന്ദാക്ഷൻ, വേണു കുമാർ, ജിജു മാത്യു, ഹരീഷ്, സി പി ബിജു, സുഷമ , രാജി ജയരാജ് എന്നിവർ നേതൃത്വം നൽകി.

സംഗീതത്തിൻറെ അകമറിഞ്ഞ ലോക പ്രശസ്തി നേടിയ ഹരീഷ് ശിവരമകൃഷ്ണൻറെ നേതൃത്വത്തിൽ കുവൈറ്റിൽ ആദ്യമായി എത്തിച്ചേർന്ന് അഗം ഫുൾ ബാൻഡ് സംഗീത നിശ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ആസ്വാദകരിൽ ആവേശത്തിന്റെ കൊടുങ്കാറ്റ് ഉയർത്തി. കുവൈറ്റിലെ വേദികളിൽ പരിചിതമായ ഓർക്കസ്ട്ര കളിൽ നിന്ന് വേറിട്ട അനുഭൂതിയായി ആസ്വാദക ഹൃദയം കീഴടക്കി അഗംബ്രാൻഡ് സംഗീതത്തിന് ചലിക്കാനാവുന്ന വ്യത്യസ്ത സരണികളെ അനുഭവ വേദ്യമാക്കി. സംഘാടകരുടെ കണക്കുകളും തെറ്റിച്ചുകൊണ്ട് പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾക്കു മുമ്പേ കാണികൾ വേദിയിലേയ്ക്ക് ഒഴുകി എത്തി. കാലവും പ്രായവും കടന്നു സഞ്ചരിക്കുവാൻ സംഗീതത്തിന് സാധിക്കുമെന്ന് തെളിയിക്കുന്ന തരത്തിൽ യുവതലമുറയെയും പഴയതലമുറയെയും ഒരുപോലെ കുളിരണിയിക്കുന്നതായി മാറി പൽപ്പഗം 24 ൻ്റെ സംഗീത സന്ധ്യ.

Continue Reading

Featured