Connect with us
48 birthday
top banner (1)

Alappuzha

അമീബിക് മസ്തിഷ്ക ജ്വരം: പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Avatar

Published

on

ആലപ്പുഴ: കൊല്ലം ജില്ലയിൽ 10 വയസുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണെന്ന് ആലപ്പുഴ ഡി എം ഒ അറിയിച്ചു. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെയും ചെവിയിലൂടെയും മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസഫലിറ്റിസ് ഉണ്ടാക്കാനും ഇടയാക്കുന്നു.

Advertisement
inner ad

മലിനമായ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും മുങ്ങിക്കുളിക്കുന്നത് പ്രധാന രോഗ കാരണമാണ്. ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും രോഗകാരിയായ നെഗ്ലേറിയ ഫോളറി എന്ന അമീബ ഉണ്ടാകാനിടയുണ്ട്.

ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞ് അഞ്ചു മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നു. സാധാരണ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കിൽ അസുഖം മൂർച്ഛിക്കുകയും ലക്ഷണങ്ങൾ തീവ്രമാകാനും മരണത്തിന് കാരണമാകാനും ഇടയുണ്ട്.

Advertisement
inner ad

തലച്ചോറിന് ചുറ്റുമുള്ള ആവരണത്തെ അമീബ ആക്രമിക്കുകയും തലച്ചോറിൽ നീർവീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മൂക്കിൽ നിന്ന് നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികൾ വഴിയാണ് അമീബ തലച്ചോറിൽ എത്തുന്നത്. തലച്ചോറിലെ രാസവസ്തുക്കൾ വളരെ വേഗം ഭക്ഷണം ആക്കുന്നതിനാൽ തലച്ചോർ തീനി അമീബകൾ എന്നും ഇവ അറിയപ്പെടുന്നു.

പനി,തലവേദന,ഓക്കാനം, ഛർദ്ദി,ബോധം നഷ്ടപ്പെടുക,കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് /വേദന,നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് അപസ്മാരം, ബോധക്ഷയം,പരസ്പര ബന്ധമില്ലാത്ത സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തിൽ ഡോക്ടറെ കണ്ട് ചികിത്സ എടുക്കുകയും മരുന്നു കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ കൂടുതൽ വിദഗ്ധ ചികിത്സ തേടുകയും വേണം.

Advertisement
inner ad

ഈ ലക്ഷണങ്ങൾ ഉള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലും അടുത്തകാലത്ത് കുളിക്കുകയും വെള്ളം മൂക്കിൽ കയറുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുമാണ്.

പ്രതിരോധശീലങ്ങൾ കർശനമായി പാലിക്കുക. വൃത്തിയില്ലാത്ത കുളങ്ങൾ,ജലാശയങ്ങൾ, പാറയിടുക്കുകളിൽ കിടക്കുന്ന വെള്ളം, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുഖം കഴുകുകയോ ചെയ്യരുത്. നീന്തുമ്പോൾ വെള്ളം മൂക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്. നോസ് പ്ളഗ്ഗ്കൾ ഉപയോഗിക്കുകയും മൂക്കിലൂടെ വെള്ളം കടക്കാത്ത രീതിയിൽ തല ഉയർത്തി പിടിക്കുകയോ ചെയ്യുക. ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ല എന്ന് അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കേണ്ടതാണ്.

Advertisement
inner ad

Alappuzha

ആലപ്പുഴയില്‍ ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു

Published

on

ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു. റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെ ബസ്സിന് തീപിടിച്ചുഡ്രൈവിംഗ് സ്‌കൂളിന്റെ ബസ്സിനാണ് തീപിടിച്ചത്.ഉച്ചയ്ക്ക് 12.10 ഓടെയാണ് സംഭവം.ടെസ്റ്റ് നടക്കുന്നതിനിടെ പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയായിരുന്നു.

ബസ്സിന്റെ എന്‍ജിന്‍ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടെസ്റ്റില്‍ പങ്കെടുക്കുകയായിരുന്ന യുവാവിനോട് പുറത്തേയ്ക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.യുവാവ് ബസ്സില്‍ നിന്ന് ഇറങ്ങി മിനിറ്റുകള്‍ക്കകം തീ ആളിപ്പടരുകയായിരുന്നു.ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement
inner ad
Continue Reading

Alappuzha

അന്നയുടെ മരണം പുത്തന്‍കാലഘട്ടത്തിന്റെ തൊഴില്‍ ചൂഷണത്തിന് ഉത്തമ ഉദാഹരണം: ആര്‍.ചന്ദ്രശേഖരന്‍

Published

on

ആലപ്പുഴ: അന്നയുടെ മരണം പുതിയ കാലഘട്ടത്തില്‍ നില നില്‍ക്കുന്ന തൊഴില്‍ ചൂഷണത്തിന്റെ തെളിവാണെന്ന് ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍. കുറഞ്ഞ വേതനം, കൂടുതല്‍ സമയം എന്ന പുത്തന്‍ തൊഴില്‍ നയം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്നും, ചൂഷണത്തിന് വിധേയരാകുന്ന പുതിയ തലമുറയ്ക്കായി ഐ.എന്‍.റ്റി.യു.സി ശക്തമായ നിലപാട് എടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.റ്റി മേഖല, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖല, ഡയറക്ട് മാര്‍ക്കറ്റിംഗ്, ഗിഗ് വര്‍ക്കേഴ്സ്, ഹരിതകര്‍മ്മ സേന തുടങ്ങിയ മേഖലകളില്‍ യൂണിയനുകള്‍ ആരംഭിക്കുമെന്നും, യുവ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഐ.എന്‍.റ്റി.യു.സി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കാര്‍ത്തിക് ശശി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഐ.എന്‍.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബൈജു,ഐ.എന്‍.റ്റി.യു.സി നേതാക്കളായ ബാബു ജോര്‍ജ്, പി.ഡി.ശ്രീനിവാസന്‍, അശോക് മാത്യൂസ്, അശോക് ചിങ്ങോലി, കെ.ആര്‍.രഞ്ജിത്, ജയകൃഷ്ണന്‍, അരുണ്‍ദേവ്, കണ്ണന്‍ ബാലകൃഷ്ണന്‍, അരുണ്‍, മുഹമ്മദ് ഹാഷിം,സിജോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
inner ad
Continue Reading

Alappuzha

അമ്മയുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ പതിനഞ്ചുകാരനെ കാണാനില്ല

Published

on

ആലപ്പുഴ: കായംകുളത്ത് പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. പുതുപ്പള്ളി ഗോവിന്ദമുട്ടം സ്വദേശി ചിന്മയാനന്ദിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് കുട്ടി വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കുണ്ടാക്കിയാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്നാണ് വിവരം.
കുട്ടിയുടെ സൈക്കിള്‍ കായംകുളം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Featured