തെയ്യം കലാകാരന്മാര്‍ക്ക് സഹായഹസ്തവുമായി ബ്രാഹ്‌മിന്‍സ്

വളപട്ടണം: കോവിഡ് മൂലം രണ്ടു സീസണായി തങ്ങളുടെ പാരമ്പര്യകലകൾക്ക് വേദി കിട്ടാതെ ബുദ്ധിമുട്ടു നേരിടുന്ന പതിനൊന്ന് തെയ്യം കലാകാരന്മാരെ ബ്രാഹ്‌മിൻസ് ഫുഡ്‌സ് ആദരിച്ചു. വളപട്ടണം മുച്ചിലോട്ട് ഭഗവതിക്ഷേത്രാങ്കണത്തിൽ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ തെയ്യം കലാകാരന്മാരായ എ.വി.കുഞ്ഞിരാമൻ പണിക്കർ, എ.വി.ശ്രീകുമാർ പണിക്കർ, എ.ടി.രാജൻ, പി.കെ.കുഞ്ഞിക്കണ്ണൻ, എം.പി.ബാലകൃഷ്ണൻ പണിക്കർ, ബാബു മൂത്താനിശ്ശേരി, കോമരങ്ങളായ വി.വി.ചന്ദ്രൻ, ചന്ദ്രമോഹൻ, എ.കെ.ബാലകൃഷ്ണൻ, എം.ബി.വാസു, കെ.വി.രാജൻ അന്തി തിരിയൻ എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. ബ്രാഹ്‌മിൻസ് ടെറിട്ടറി സെയിൽസ് മാനേജർ സന്തോഷ് കെ എസ്, ബ്രാഹ്‌മിൻസ് ഫുഡ്‌സ് കണ്ണൂരിലെ വിതരണക്കാരായ പത്മനാഭൻ സൺസ് മാനേജിംഗ് പാർട്ണർ രാജീവൻ എന്നിവർ ഇവരെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് മൊമെന്റോകളും സഹായധനവും ബ്രാഹ്‌മിൻസ് ഉൽപ്പന്നങ്ങളും കൈമാറി. വരുന്ന ആറു മാസക്കാലം മാസം തോറും ആയിരത്തിലേറെ രൂപയുടെ ബ്രാഹ്‌മിൻസ് ഉൽപ്പന്നങ്ങൾ ഇവർ ഓരോരുത്തർക്കും വീട്ടിലെത്തിച്ചു നൽകുമെന്ന് ചടങ്ങിൽ സംസാരിച്ച ബ്രാഹ്‌മിൻസ് ടെറിട്ടറി സെയിൽസ് മാനേജർ സന്തോഷ് കെ എസ് പറഞ്ഞു.

Related posts

Leave a Comment