Connect with us
,KIJU

Ernakulam

കടം വാങ്ങിയ പണവും സ്വർണവും തിരികെ ചോദിച്ചു, പെൺസുഹൃത്തിനെ വനത്തിനുള്ളിലെത്തിച്ചു കൊലപ്പെടുത്തി

Avatar

Published

on

അങ്കമാലി: സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ പെൺസുഹൃത്തിനെ വനത്തിലെത്തിച്ചു കൊലപ്പടുത്തി. ആറു ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെടുത്തു. വിവാഹിതയായ സുഹൃത്തിനെ ഷാൽ കഴുത്തിൽ ചുറ്റിയാണു കൊലപ്പെടുത്തിയതെന്നു പ്രതി സമ്മതിച്ചു. പൊലീസ് പറയുന്നത്: അങ്കമാലിയിലെ സൂപ്പർമാർക്കറ്റിലെ സെയിൽസ് ​ഗേളാണ് അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26). ഇതേ സ്ഥാപനത്തിലെ ജീനക്കാരനാണ് അഖിൽ. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദം മുതലാക്കി അഖിൽ പലപ്പോഴായി 12 പവൻ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി.
അടുത്ത കാലത്ത് പണവും സ്വർണവും പണവും ആവശ്യപ്പെട്ട് ആതിര സുഹൃത്തിനെ നിരന്തരം ഫോണിൽ വിളിക്കുമായിരുന്നു. ഏതാനും ദിവസം മുമ്പ് സ്വർണം മടക്കി നല്കാമെന്നും അതിനു മുൻപ് ഒരു യാത്ര പോകാമെന്നും പറഞ്ഞ് അഖിൽ ആതിരയെ പ്രലോഭിപ്പിച്ചു. തുടർന്ന് അങ്കമാലിയിൽ നിന്ന് റെന്റ് എ കാർ വാടകയ്ക്കെടുത്ത് ഇരുവരും യാത്ര പുറപ്പെട്ടു. ആതിരപ്പിള്ളിയിലേക്കെന്നായിരുന്നു ധരിപ്പിച്ചത്. എന്നാൽ തുമ്പൂർമൂഴിയിലെത്തിയപ്പോൾ ഇരുവരും കാറിൽ നിന്നിറങ്ങി. അഖിൽ തന്ത്രപൂർവം ആതിരയെ ഉൾവനത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. മുന്നൂറു മീറ്റർ ഉള്ളിലെത്തിയപ്പോൾ അഖിൽ ആതിരയെ മർദിച്ചു വീഴ്ത്തി. നിലത്തു വീണ ആതിരയുടെ കഴുത്തിൽ അവരുടെ തന്നെ ഷാൾ മുറുക്കി കൊലപ്പെടുത്തി വനത്തിൽ ഉപക്ഷിച്ചു മടങ്ങി.
യുവതിയെ കാണാനില്ലെന്ന ഭർത്താവ് സനലിന്റെ പരാതിയിൽ കാലടി പലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇവരുടെ ഫോൺ കോളുകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് അഖിലിനെ സംശയിക്കാൻ കാരണം. വിശദമായ ചോദ്യം ചയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. ഇന്നു പുലർച്ചെ പ്രതിയുമായി തുമ്പൂർമൂഴി വനമേഖലയിലെത്തിയ പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

മന്ത്രിപ്പടയ്ക്ക് വഴിയൊരുക്കാൻ പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു

Published

on

പെരുമ്പാവൂർ: നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ചു. സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത്. പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനത്തിന്റെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്.
അതേസമയം തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്സ് നടക്കുക. കടുത്ത പ്രതിഷേധങ്ങളാണ് സദസ്സിനെ നേരെ ഉയർന്നുവരുന്നത്.

Advertisement
inner ad

ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം നടക്കുക.

Advertisement
inner ad
Continue Reading

Ernakulam

നവകേരള സദസ് :
പഞ്ചായത്തുകൾ പണം അനുവദിക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

Published

on

കൊച്ചി:നവ കേരള സദസിനായി തദ്ദേശസ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ഭരണസമിതി തീരുമാനത്തിലെ വിരുദ്ധമായി സെക്രട്ടറിമാർ പണം നൽകരുത്.

Advertisement
inner ad

കേസിൽ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഹൈക്കോടതി നോട്ടീസ് അയക്കും.മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. കേസ് ഡിസംബർ 7 ലേക്ക് വീണ്ടും മാറ്റി.

Advertisement
inner ad
Continue Reading

Ernakulam

കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

Published

on

കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചി:എളമക്കര പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെയാണ് കുഞ്ഞു മരിച്ചത്.കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

Advertisement
inner ad

കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. ഈ മാസം ഒന്നാം തീയതിയാണ് ഇവര്‍ കുഞ്ഞുമായി എത്തി ലോഡ്ജില്‍ മുറിയെടുത്തത്. എരമല്ലൂര്‍, കണ്ണൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലുള്ളവര്‍.

Advertisement
inner ad
Continue Reading

Featured