News
പുതിയ ടെലികോം ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി
പുതിയ ടെലികോം ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി.രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ബില്‍ നിയമമാകും.ഇത് പാസാകുന്നതോടെ 1885ലെ ടെലിഗ്രാഫ് നിയമം, ഇന്ത്യൻ വയര്‍ലെസ് ടെലിഗ്രാഫി നിയമം, 1950ലെ ടെലിഗ്രാഫ് വയേഴ്സ് നിയമം എന്നിവ പിൻവലിക്കും.
ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേങ്ങള്‍ അയച്ചാല്‍ ടെലികോം കമ്പനിക്ക് പിഴ മുതല്‍ സേവനം നല്‍കുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാം.ആദ്യ ലംഘനത്തിന് 50,000 രൂപയും പിന്നീടുള്ള ഓരോ തവണയും 2 ലക്ഷം രൂപയുമായിരിക്കും പിഴ.ടെലികോം സേവനം വിലക്കുന്നതിലേക്ക് വരെ നയിക്കാം.
ടെലികോം കോളുകളും, മെസേജുകളുമാണ് ബില്ലിന്റെ പരിധിയില്‍ വരുന്നത്.ഇന്റര്‍നെറ്റ് കോളും മെസേജും ഈ പരിധിയില്‍ വരില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.അനുവദനീയമായ എണ്ണത്തിലുമധികം സിം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 50,000 രൂപ മുതല്‍ 2 ലക്ഷം രൂപ പിഴ ഈടാക്കാം.
ചട്ടമനുസരിച്ച് 9 സിം വരെ ഒരാളുടെ പേരിലെടുക്കാം.ജമ്മു കശ്മീര്‍, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് 6 ആണ്.സൈബര്‍ തട്ടിപ്പുകള്‍ തടയാനാണിത്.
ഒരാളെ ചതിയില്‍പ്പെടുത്തി അയാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സിം കാര്‍ഡ് എടുത്താല്‍ 3 വര്‍ഷം തടവോ 50 ലക്ഷം രൂപ പിഴയോ ലഭിക്കാം.രാജ്യസുരക്ഷയ്ക്കടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങള്‍ (മെസേജ്, കോള്‍) നിശ്ചിത വിഷയത്തിന്മേലുള്ള മെസേജുകള്‍ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും (ഇന്റര്‍സെപ്റ്റ്) വിലക്കാനും സര്‍ക്കാരിന്കമ്പനികൾക്ക് നിര്‍ദേശം നല്‍കാം.യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിന് വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളില്‍ രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണം സര്‍ക്കാരിന് ഏറ്റെടുക്കാം.
വേണ്ടിവന്നാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാം.സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യപ്രവര്‍ത്തകരുടെ വാര്‍ത്താപരമായ സന്ദേശങ്ങള്‍ ‘ഇന്റര്‍സെപ്റ്റ്’ ചെയ്യാൻ പാടില്ല.എന്നാല്‍ ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ ഇവരുടെയും സന്ദേശങ്ങള്‍ ഇന്റര്‍സെപ്റ്റ് ചെയ്യാനും വിലക്കാനും കഴിയും.
ഒരു സ്വകാര്യഭൂമിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുകയോ ടെലികോം ലൈനുകള്‍ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്ന് ബോധ്യപ്പെട്ടാല്‍ സ്ഥല ഉടമയ്ക്ക് വിസമ്മതമുണ്ടെങ്കിലും കമ്പനികള്‍ക്ക് സര്‍ക്കാര്‍ വഴി അനുമതി ലഭിക്കും.അമിതമായ ടെലികോം നിരക്ക് ചുമത്തുന്നതിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് കമ്പനികളെ നിര്‍ദേശിക്കാം.
ശിക്ഷകള്‍ ഇങ്ങനെ:
അനധികൃത വയര്‍ലെസ് ഉപകരണം കൈവശം വയ്ക്കുക: ആദ്യതവണ 50,000 രൂപ പിഴ. പിന്നീട് ഓരോ തവണയും 2 ലക്ഷം രൂപ വീതം.
ടെലികോം സേവനങ്ങള്‍ ബ്ലോക് ചെയ്യുന്ന അനധികൃത ഉപകരണങ്ങള്‍ കൈവശം വയ്ക്കുക: 3 വര്‍ഷം വരെ തടവോ 50 ലക്ഷം രൂപ പിഴയോ. അല്ലെങ്കില്‍ രണ്ടുംകൂടിയോ.
അനധികൃതമായി മെസേജുകളും കോളുകളും ചോര്‍ത്തുക, ടെലികോം സേവനം നല്‍കുക: 3 വര്‍ഷം തടവോ 2 കോടി രൂപ പിഴയോ. അല്ലെങ്കില്‍ രണ്ടുംകൂടിയോ.
രാജ്യസുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുക: 3വര്‍ഷം തടവോ 2 കോടി രൂപ പിഴയോ. അല്ലെങ്കില്‍ രണ്ടുംകൂടിയോ. ആവശ്യമെങ്കില്‍ സേവനം വിലക്കാം.
ടെലികോം സേവനങ്ങള്‍ക്ക് തകരാറുണ്ടാക്കുക: 50 ലക്ഷം രൂപ വരെ പിഴ.
News
യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം; അഭിമുഖം സെപ്റ്റംബർ 10ന്
കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 52,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. സെപ്റ്റംബർ 10ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 9207867311 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
News
ഷിപ്പിംഗ് ദുരന്തം : കണ്ണൂർ വെള്ളാട് കാവ് അമൽ സുരേഷ് അടക്കമുള്ളവരെ കുറിച്ച് ഇതുവരെ വിവരമില്ല.
കുവൈറ്റ് സിറ്റി : കുവൈറ്റ് സമുദ്രാതിർത്തിയിൽ ഇറാനിയൻ വ്യാപാര കപ്പൽ മറിഞ്ഞ് ആറ് ജീവനക്കാർ മരിച്ചതായി ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.ഇന്ത്യൻ, ഇറാനിയൻ പൗരന്മാരുള്ള ആറ് ജീവനക്കാരുള്ള അറബക്തർ- I കപ്പൽ ഞായറാഴ്ച മുങ്ങിയാതായി ഇറാൻ്റെ പോർട്ട് ആൻഡ് മാരിടൈം നാവിഗേഷൻ അതോറിറ്റി മേധാവി നാസർ പസാന്ദെ ഉദ്ധരിച്ച് ഐ ആർ എൻ എ റിപ്പോർട്ട് ചെയ്തിരുന്നു. (മരണപ്പെട്ട വി ഹനീഷും കണ്ടെത്താൻ കഴിയാത്ത അമൽ സുരേഷും മുകളിൽ ചിത്രത്തിൽ)
ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇറാനും കുവൈറ്റും സംയുക്തമായി നടത്തിയ ശ്രമത്തിൽ തൃശൂർ സ്വദേശി വി ഹനീഷ് (26 ) അടക്കമുള്ളവരുടെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മറ്റു മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് ഐ ആർ എൻ എ ഉദ്യോഗസ്ഥ നെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. ഷിപ്പിംഗ് ട്രെയിനിയായിരുന്ന കണ്ണൂർ വെള്ളാട് കാവ് കോട്ടയിൽ അമൽ സുരേഷ് (26 ) അടക്കമുള്ള മൂന്നു പേരെ ഇനിയും കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്.
Featured
രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വം സജ്ജം: അഡ്വ. അനിൽ ബോസ്
ഷാർജ: ഇന്ത്യാ രാജ്യത്തിൻ്റെ ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സജ്ജമാണെന്ന് കെ.പി.സി.സി വക്താവ് അഡ്വ.അനിൽ ബോസ് പറഞ്ഞു. ഇൻകാസ് ഷാർജയുടെ പുതുതായി തെരെഞ്ഞടുക്കപ്പെട്ട കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസും ഇന്ത്യ സഖ്യവും വലിയ രീതിയിലുള്ള തിരിച്ചു വരവിൻ്റെ പാതയിലാണ്, വരാനിരിക്കുന്ന ഹരിയാണ,ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭ തെരെഞ്ഞെടുപ്പ് ഫലം അത് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രത്യയ ശാസ്ത്രച്യുതി സംഭവിച്ച അഴിമതിക്കാരുടെ കൂടാരമായി സി.പി.എമ്മും, അവർ നേതൃത്വം നൽകുന്ന സർക്കാറും മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇൻകാസ് നമ്മുടെ നാടിനായി നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.ഇൻകാസ് ഷാർജ പ്രസിഡണ്ട് കെ.എം അബ്ദുൽ മനാഫ് അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് ഷാർജ മുൻ പ്രസിഡണ്ട് അഡ്വ.വൈ.എ റഹീം, യു.എ.ഇ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രൻ, ജന. സെകട്ടറി എസ്.എം ജാബിൽ, ട്രഷറർ ബിജു എബ്രഹാം, മുൻ ജന.സെക്രട്ടറി വി.നാരായണൻ നായർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈ.പ്രസിഡണ്ട് പ്രദീപ് നെന്മാറ,ഷാർജ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് രജ്ഞൻ ജേക്കബ് , ജന.സെക്രട്ടറിമാരായ നവാസ് തേക്കട, പി.ഷാജി ലാൽ, ട്രഷറർ റോയി മാത്യു എന്നിവർ സംസാരിച്ചു. ഇൻകാസിൻ്റെ ഷാർജയിൽ നിന്നുള്ള മറ്റു കേന്ദ്ര-സംസ്ഥാന ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login