കൊല്ലം: ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സീനിയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാളും ബിഷപ് ബെൻസിഗർ ആശുപത്രി മുൻ ഡയറക്റ്ററുമായ മോൺ. ഡോ. ഫെർഡിനാൻഡ് കായാവിൽ രചിച്ച പത്തൊൻപതാമത് പുസ്തകം, ‘ക്രിസ്തു സഭയും ആതുര ശുശ്രൂഷയും’ ഗതാഗത മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മാവേലിക്കര ബിഷപ്പും സിബിസിഐ ദേശീയ വൈസ് പ്രസിഡന്റുമായ ജോഷ്വ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. വീക്ഷണം ഓൺലൈൻ ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരൻ പുസ്തകാവലോകനം നടത്തി. എഫ്ഐഎച്ച് സാഭാ സുപ്പീരിയർ ജനറൽ സിസ്റ്റർ റെക്സിയ മേരി കൃതിയുടെ ആദ്യ കോപ്പി ഏറ്റുവാങ്ങി, ഫാ. റൊമാൻസ് ആന്റണി, സ്ഥിതി പബ്ലിക്കേഷൻ എഡിറ്റർ വിടി കുരീപ്പുഴ, വിശ്വധർമം എഡിറ്റർ മാർഷൽ ഫ്രാങ്ക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ക്രിസ്തു സഭയും ആതുര ശുശ്രൂഷയും പുസ്തകം പ്രകാശനം ചെയ്തു
