ലീഡര്‍ കെ കരുണാകരന്റെ ജന്മദിനത്തില്‍ പുസ്തക വിതരണം നടത്തി

ചങ്ങരംകുളം: നന്നംമുക്ക് യൂത്ത് കെയര്‍ തെക്കുമുറി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് ലീഡര്‍ കെ കരുണാകരന്റെ 103ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധനരായ 103 കുടുംബംങ്ങളിലെ കുട്ടികള്‍ക്ക് നോട്ട് പുസ്തകങ്ങളും, പഠനോപകരണങ്ങളും വിതരണം നടത്തി.നന്നംമുക്ക് തെക്കുമുറിയിലെ യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ മഹാത്മ സോഷ്യല്‍ ബ്രിഗേഡിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘട്ടിപ്പിച്ചത്.ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് സിദ്ദിഖ് പന്താവൂര്‍ ഉദ്ഘാടനം ചെയ്തു.ഉമ്മര്‍ കുളങ്ങര അധ്യക്ഷം വഹിച്ചു.കണ്ണന്‍ നമ്പ്യാര്‍, അനീഷ് മൂക്കുതല, ഷബീല്‍, അഷ്‌റഫ് പുറത്താട്ട്, നസീര്‍ കെ വി, അബ്ദുട്ടി, കലാം പന്തേന്‍കാടന്‍, യൂസഫ് കെ വി, രാജന്‍, പ്രമോദ്, സുഗതന്‍, കമറുദ്ധീന്‍ കെ വി, സിദ്ദിഖ് വി എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സുജീഷ് നന്ദി പറഞ്ഞുa

Related posts

Leave a Comment