പുസ്തക പ്രകാശനം

കൊട്ടാരക്കര:- ഗോപിനാഥ് മഠത്തിൽ രചിച്ച ഹിമാലയത്തിൽ നിന്ന് ഇസ്രയേലിലേക്ക് എന്ന യാത്രാ വിവരണ പുസ്തകത്തിൻ്റെ പ്രകാശന കർമ്മം ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു. പുസ്തകത്തിൻ്റെ ആദ്യ കോപ്പി മന്ത്രിയിൽ നിന്നും എം.ജി.എം ഗ്രൂപ്പ് ട്രസ്റ്റി ജൈനമ്മ യോഹന്നാൻ ഏറ്റു വാങ്ങി. മന്ത്രിയുടെ കൊട്ടാരക്കരയിലെ ക്യാമ്പ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ ഗ്രന്ഥകർത്താവ് ഗോപിനാഥ് മഠത്തിൽ, എം.ജി.എം.ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. ഗീവർഗീസ് യോഹന്നാൻ, വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം : ഗോപിനാഥ് മഠത്തിൽ രചിച്ച ഹിമാലയത്തിൽ നിന്ന് ഇസ്രയേലിലേക്ക് എന്ന യാത്രാ വിവരണ പുസ്തകത്തിൻ്റെ പ്രകാശനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിക്കുന്നു

Related posts

Leave a Comment