Connect with us
48 birthday
top banner (1)

National

ആഡംബരകാര്‍ ഇടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം: പതിനേഴുകാരനെ ഉടന്‍ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി

Avatar

Published

on

പൂനെ: പൂനെയില്‍ ആഡംബരകാര്‍ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാര്‍ മരിച്ചസംഭവത്തില്‍ മദ്യലഹരിയില്‍ കാറോടിച്ച 17-കാരനെ ഒബ്സര്‍വേഷന്‍ ഹോമില്‍നിന്ന് ഉടന്‍ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. കൗമാരക്കാരന്റെ ബന്ധു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് വിധി. 17-കാരന്റെ മാതാപിതാക്കളും മുത്തച്ഛനും അറസ്റ്റിലായതിനാല്‍ കുട്ടിയുടെ സംരക്ഷണചുമതല കുട്ടിയുടെ ബന്ധുവിനാണ്.

കസ്റ്റഡി ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍. അതിനാല്‍, 17-കാരനെ കുടുംബത്തോടൊപ്പം വിടണം. കുട്ടിയെ നല്ല നിലയിലാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കുട്ടിയെ ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്തേക്ക് അയച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

Advertisement
inner ad

മേയ് 19ന് പുലര്‍ച്ചെ 2.15-ഓടെയാണ് 17-കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ യുവ എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടത്. പുണെയിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരായ അശ്വിനി കോസ്റ്റ (24) അനീഷ് ആവാഡിയ (24) എന്നിവര്‍ക്കാണ് സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. പ്ലസ്ടു ജയിച്ചതിന്റെ പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയിലാണ് 17-കാരന്‍ അതിവേഗത്തില്‍ പോര്‍ഷെ കാറില്‍ യാത്രചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതിനിടെ, അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ 17-കാരന് ജാമ്യം അനുവദിച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. റോഡപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതുക, രണ്ടാഴ്ച ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക, കൗണ്‍സിലിങ്ങിന് വിധേയമാവുക തുടങ്ങിയ ഉപാധികളോടെയാണ് 17-കാരന് ജാമ്യം അനുവദിച്ചിരുന്നത്. ഇത് വാര്‍ത്തായയതോടെ പുണെ അപകടം ദേശീയശ്രദ്ധ നേടി.

Advertisement
inner ad

സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച 17-കാരന്റെ പിതാവ് വിശാല്‍ അഗര്‍വാള്‍, മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. അപകടസമയത്ത് വാഹനമോടിച്ചത് കുടുംബഡ്രൈവറാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. കുറ്റം ഏറ്റെടുക്കാനായി കുടുംബഡ്രൈവറെ തട്ടിക്കൊണ്ടുപോയി സമ്മര്‍ദം ചെലുത്തിയതായും കണ്ടെത്തിയിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bengaluru

അർജുനായി തിരച്ചിൽ ഊർജ്ജിതം; മഴ വെല്ലുവിളിയാകുന്നു

Published

on

ബംഗളുരു: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായി തിരച്ചിൽ ഊർജ്ജിതം. ജിപിഎസ് സിഗ്നൽ കിട്ടിയ പ്രദേശത്തെ മണ്ണ് കുഴിച്ച് നടത്തുന്ന പരിശോധന പുരോഗമിച്ചുവരികയാണ്. തിരച്ചിലിനായി കനത്ത മഴ വെല്ലുവിളിയാകുന്ന സാഹചര്യവും നിലവിൽ ഉണ്ട്. അർജുനും ലോറിയും മണ്ണിനടിയിൽ ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അർജുൻ്റെ രണ്ടാമത്തെ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ വീണ്ടും റിംഗ് ചെയ്തെന്ന് കുടുംബം രാവിലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ദരാമയ്യ ഇടപെട്ടാണ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്.

അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കർണാടക മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്തു. അടിയന്തര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു.മണ്ണിടിച്ചിലിൽ 15 പേരെയാണ് കാണാതായത്. ഇതിൽ 7 പേരുടെ മൃതദേഹം
കണ്ടെത്തിയിരുന്നു.

Advertisement
inner ad

ജൂലൈ എട്ടിനാണ് കോഴിക്കോട് സ്വദേശിയായ അർജുൻ ലോറിയിൽ പോയത്. ചൊവ്വാഴ്‌ച പുലർച്ചെയാണ് അവസാനമായി അർജുൻ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി ചേവായൂർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് മണ്ണിടിഞ്ഞതുൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞത്.

Advertisement
inner ad
Continue Reading

National

പുഴയില്‍ അര്‍ജുന്റെ ലോറിയില്ലെന്ന് നേവി സ്ഥിരീകരിച്ചു

Published

on

ബംഗളൂരു: ഉത്തര കന്നഡയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറിയില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറിയില്ലെന്ന് നേവി സ്ഥിരീകരിച്ചു.

നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങി നടത്തിയ പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍. 40 ടണ്ണിന് മുകളില്‍ ഭാരമുള്ള ലോറി പുഴയില്‍ വീണിട്ടുണ്ടെങ്കില്‍ പ്രദേശത്ത് തന്നെ ഉണ്ടാകുമെന്നതിനാലാണ് ഡൈവര്‍മാര്‍ ഇവിടെ പരിശോധന നടത്തിയത്. നിലവില്‍ പരിശോധന പൂര്‍ത്തിയാക്കി ഇവര്‍ കരയ്ക്ക് കയറി.

Advertisement
inner ad

ഇനി കര കേന്ദ്രീകരിച്ച് മാത്രമാകും രക്ഷാപ്രവര്‍ത്തനം നടത്തുക. മണ്ണിടിഞ്ഞതിന്റെ നടുഭാഗത്തായി ലോറി പെട്ടിരിക്കാം എന്നാണ് നിഗമനം. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോറി ഇവിടെയുണ്ടോ എന്ന് പരിശോധിക്കും.രണ്ട് ഭാഗത്തുനിന്നും മണ്ണ് നീക്കിയും പരിശോധന നടത്തും. ദേശീയ ദുരന്ത നിവാരണ സംഘാംഗങ്ങളുടെ നേതൃത്വത്തില്‍ ദൗത്യം തുടങ്ങിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

National

വിൻഡ് ഷീൽഡിൽ ഫാസ്ടാ​ഗില്ലെങ്കിൽ ഇനി ഇരട്ടി ടോൾ ഈടാക്കുമെന്ന് കേന്ദ്രം

Published

on

ന്യൂഡൽഹി: ഫാസ്ടാഗ് വാഹനത്തിന്റെ മുന്‍ ഭാഗത്ത് വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഘടിപ്പിക്കാതെ ടോൾ പാതയിൽ പ്രവേശിക്കുന്നവരിൽ നിന്ന് ഇരട്ടി ടോൾ ഈടാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ടോള്‍പ്ലാസകളില്‍ കാലതാമസമുണ്ടാകുന്നത് മറ്റുയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണിത്.

ഇരട്ടി ടോളിനൊപ്പം വാഹനത്തെ കരിമ്പട്ടികയില്‍പ്പെടുത്താനും വ്യവസ്ഥയുണ്ടാകും. മുന്നില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നമ്പറടക്കം സി.സി.ടി.വി. ദൃശ്യങ്ങള്‍ സൂക്ഷിക്കും. മുൻവശത്തെ വിൻഡ്‌ഷീൽഡിൽ ഫാസ്‌ടാഗ് ഘടിപ്പിച്ചില്ലെങ്കിൽ ഇരട്ടി ടോൾ ഈടാക്കുന്നതിന് എല്ലാ ടോൾ ഫീസ് കളക്ഷൻ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള മാർ​ഗനിർദേശങ്ങളും എൻഎച്ച്എഐ പുറപ്പെടുവിച്ചു.

Advertisement
inner ad
Continue Reading

Featured