Delhi
ഡല്‍ഹിയിലെ വിവിധ ഷോപ്പിങ് മാളുകളില്‍ ബോംബ് ഭീഷണി
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ നിരവധി ഷോപ്പിങ് മാളുകളില്‍ ബോംബ് ഭീഷണി. ചാണക്യ മാള്‍, സെലക് സിറ്റി വാക്, ആംബിയന്‍സ് മാള്‍, ഡി.എല്‍.എഫ്, സിനിപൊളിസ്, പസിഫിക് മാള്‍, പ്രൈമസ് ഹോസ്പിറ്റല്‍, യുനിറ്റി ഗ്രൂപ്പ് എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി മെയ്ല്‍ വഴി ലഭിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
ഉച്ചയോടെ ഭീഷണി സന്ദേശത്തില്‍ ഏതാനും മണിക്കൂറിനുള്ളില്‍ സ്‌ഫോടനം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ഭീഷണി സന്ദേശം ലഭിച്ച വിവരം മാള്‍ അധികൃതര്‍ ഡല്‍ഹി പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡല്‍ഹി പൊലീസും ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും അഗ്‌നിശമനസേനാ യൂനിറ്റുകളും മാളുകളിലെത്തി പരിശോധന നടത്തിയെങ്കിലും സംശയിക്കത്ത തരത്തില്‍ ഒന്നും കണ്ടെത്താനായില്ല.
മാളുകള്‍ കൂടാതെ നിരവധി സ്ഥലങ്ങളിലും സമാനരീതിയിലുള്ള ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും ഡല്‍ഹി പൊലീസ് അറിയിച്ചു.
ആഗസ്റ്റ് 17ന് ഗുരുഗ്രാമിലെ ആംബിയന്‍സ് മാളില്‍ ബോംബ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ലെന്ന് ഗുരുഗ്രാം പൊലീസ് അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ ബോംബ് ഭീഷണി സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയോ മെയ്‌ലുകള്‍ വഴിയോ അയക്കുന്നത് ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ആഗസ്റ്റ് 2ന് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാശ് ഏരിയയിലെ സ്‌കൂളില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന ഭീഷണി സന്ദേശം ഇമെയ്ല്‍ വഴി ലഭിച്ചിരുന്നു. സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. എന്നാല്‍, പരിശോധനയില്‍ സ്‌കൂളില്‍ നിന്ന് ബോംബ് കണ്ടെത്താനായില്ല.
Delhi
വയനാട് ദുരന്തം: കണക്കുകള്‍ സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. വിശദമായ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്നാണ് വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് നല്‍കിയ മറുപടിയിലെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് നല്‍കിയത്.
എന്നാല്‍ ഏറെ വൈകിയാണ് സംസ്ഥാനം നിവേദനം നല്‍കിയതെന്ന് പ്രിയങ്ക ഗാന്ധിക്ക് കേന്ദ്രം മറുപടി നല്‍കി. മൂന്നരമാസത്തിന് ശേഷമാണ് 2219 കോടിയുടെ സഹായം കേരളം ആവശ്യപ്പെട്ടത്. ഇതുവരെ 291 കോടി രൂപയുടെ സഹായം നല്‍കിയെന്നും കേന്ദ്രം വ്യക്തമാക്കി.
അതിനിടെ സഹായധനം സംബന്ധിച്ച കണക്കുകളില്‍ വ്യക്തത വരുത്തണമെന്ന് ഹൈകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം. എത്ര ഫണ്ട് നല്‍കിയെന്നും, ഇനിയെത്ര കൊടുക്കുമെന്ന് കേന്ദ്രവും വ്യക്തമാക്കണം.സാങ്കേതിക പദപ്രയോഗങ്ങളല്ലാ നടത്തേണ്ടത് എന്നും കോടതി ചൂണ്ടിക്കാട്ടി. നാളെ എസ്.ഡി.ആര്‍.എഫ് അക്കൗണ്ട് ഓഫിസര്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Delhi
കൃത്യസമയത്ത് ഊബര്‍ എത്തിയില്ല: വിമാനം നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിക്കാരന് 54,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
ന്യൂഡല്‍ഹി: കൃത്യസമയത്ത് ബുക് ചെയ്ത ഉബര്‍ വരാത്തതിനെ തുടര്‍ന്ന് വിമാനം നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിക്കാരന് 54,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി.2022ല്‍ ഡല്‍ഹി നിവാസിയായ ഉപേന്ദ്ര സിങ് ആണ് ഉബറിനെതിരെ ഉപഭോക്തൃ കോടതിയില്‍ കേസ് കൊടുത്തത്. അസൗകര്യത്തിനും മാനസിക ക്ലേശത്തിനും ഡല്‍ഹി സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 54,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉബറിനോട് നിര്‍ദേശിച്ചു.
ഉബര്‍ എത്താത്തത് സേവനത്തിലെ പോരായ്മയാണ് എന്ന് കോടതി വിശേഷിപ്പിച്ചു. കമ്പനിയുടെ ഉത്തരവാദിത്തമില്ലായ്മ കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. 2022 നവംബറില്‍ ഇന്‍ഡോറിലേക്കുള്ള വിമാനത്തിനായി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്താന്‍ പുലര്‍ച്ചെ 3:15ന് ഉപേന്ദ്ര സിങ് യൂബര്‍ ബുക് ചെയ്തു. എന്നാല്‍ ഷെഡ്യൂള്‍ ചെയ്ത സമയത്ത് കാര്‍ എത്തിയില്ല. കൂടാതെ കമ്പനിയുമായി ബന്ധപ്പെടാനുള്ള പരാതിക്കാരന്റെ ശ്രമങ്ങള്‍ക്ക് ഉത്തരം ലഭിച്ചില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമയം വൈകിയതിനെ തുടര്‍ന്ന് പരാതിക്കാരനും ഭാര്യയും വേറെ ടാക്‌സി വാടകയ്ക്കെടുത്ത് വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും ഫ്‌ലൈറ്റ് നഷ്ടമായിരുന്നു.
Delhi
വീക്ഷണം കലണ്ടർ കെസി വേണുഗോപാൽ എം.പി പ്രകാശനം ചെയ്തു
ന്യൂഡൽഹി: സമഗ്ര വിവരങ്ങൾ അടങ്ങിയ 2025ലെ വീക്ഷണം കലണ്ടർ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഡൽഹിയിൽ പ്രകാശനം ചെയ്തു. വീക്ഷണം എംഡി ജെയ്സൺ ജോസഫ്, മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി എന്നിവർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.
-
Kerala7 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login