National
ബോംബ് ഭീഷണി: ഇന്‍ഡിഗോയുടെ നാഗ്പൂര്‍-കൊല്‍ക്കത്ത വിമാനത്തിന് ബോംബ് ഭീഷണി
റായ്പൂര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ നാഗ്പൂര്‍-കൊല്‍ക്കത്ത വിമാനം റായ്പൂരില്‍ അടിയന്തരമായി ഇറക്കി187 യാത്രക്കാരും ആറ് ജീവനക്കാരുമായി കൊല്‍ക്കത്തയിലേക്ക് പോയ വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ റായ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.
നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട വിമാനം അധികൃതര്‍ക്ക് ലഭിച്ച ഭീഷണിയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടതായി റായ്പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് പറഞ്ഞു.
രാവിലെ ഒമ്പത് മണിക്ക് ശേഷം വിമാനം ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍ക്കായി ഉടന്‍ ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെക്നിക്കല്‍ സ്റ്റാഫും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് വിമാനം വിശദമായി പരിശോധിച്ചുവരികയാണ്.
Featured
അല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയുടേതാണ് വിധി. L നാലാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു.താരം എന്നുള്ളതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന്‍ നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനുമേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ കഴിയില്ല. ഒരു പ്രമോഷന്‍റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ ആ കുറ്റം അല്ലു അർജുന് മേൽ മാത്രം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. സൂപ്പർ താരമാണെന്ന് കരുതി അല്ലു അർജുനോട് ഒരു പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറയാൻ കഴിയില്ലെന്നും അത് ഒരു പൗരനെന്ന നിലയിൽ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. അല്ലു അർജുനടക്കമുള്ള താരങ്ങളോട് തിയറ്റർ സന്ദർശിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു
Featured
അല്ലു അർജുൻ റിമാൻഡിൽ; ഹൈക്കോടതിയിൽ നടന്റെ ജാമ്യഹർജി പരിഗണിക്കുന്നു
ഹൈദരാബാദ്: സൂപ്പര്‍ താരം അല്ലു അര്‍ജുൻ റിമാന്‍ഡിൽ. പുഷ്പ-2 സിനിമയുടെ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു അര്‍ജുനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് പൊലീസ് അല്ലു അര്‍ജുനെ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്കുശേഷമാണ് നടനെ മജിസ്ട്രേറ്റിന് മുമ്പിലെത്തിച്ചത്. അതേസമയം, റിമാന്‍ഡിലായ അല്ലു അര്‍ജുനെ ജയിലിലേക്ക് അയക്കുന്നത് തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അല്ലു അർജുന്‍റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണിപ്പോള്‍. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അഡ്വ. നിരഞ്ജൻ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അർജുന് വേണ്ടി ഹാജരാകുന്നത്. അല്ലു അർജുന് ജാമ്യം നൽകരുത് എന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
National
കൂട്ടബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ കോടതി
ലഖ്നൗ: ഭൂമി തര്‍ക്കത്തിന്റെ പേരില്‍ കൂട്ടബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിറക്കി. ഉത്തര്‍പ്രദേശിലെ ബില്‍സി മണ്ഡലത്തിലെ ബിജെപിയുടെ എംഎല്‍എയായ ഹരീഷ് ഷാക്യയ്ക്കും സഹോദരനും മരുമകനുമടക്കം 15 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് പ്രത്യേക എംപി-എംഎല്‍എ കോടതി നിര്‍ദേശിച്ചത്.
അതിജീവിതയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ടതിന് ശേഷമാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലീലു ചൗധരി ഉത്തരവിറക്കിയത്. കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പകര്‍പ്പ് ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ സിങ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബുധ്ബായ് ഗ്രാമത്തില്‍ പൂനം പുല്‍ത്തകിടിക്ക് സമീപമായിരുന്നു ഹരജിക്കാരന്റെ സ്ഥലം. തന്റെ പിതാവ് ഒരുപാട് നാളുകള്‍ക്ക് മുമ്പ് വാങ്ങിയ സ്ഥലം സ്വന്തമാക്കാന്‍ ബില്‍സി എംഎല്‍എയായ ഹരീഷ് ഷാക്യയ്ക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് ഹരജിയില്‍ പറയുന്നു.
ഏകദേശം 18 കോടി രൂപ വിലമതിക്കുന്ന ഭൂമി ഹരജിക്കാരന്റെ കയ്യില്‍ നിന്നും 16.5 കോടി രൂപയ്ക്ക് വാങ്ങാന്‍ എംഎല്‍എ കരാറിലെത്തി. ശേഷം ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. 40 ശതമാനം തുക രേഖാമൂലമുള്ള കരാര്‍ സമയത്തും ബാക്കി പണം പട്ടയം രജിസ്റ്റര്‍ ചെയ്യുന്ന സമയത്തും നല്‍കാമെന്ന് എംഎല്‍എ സമ്മതിച്ചതായി ഹരജിക്കാരന്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം 40 ശതമാനം തുക നല്‍കാതെ തന്നെ രേഖാമൂലമുള്ള കരാറിനായി എംഎല്‍എയും കൂട്ടാളികളും ഹരജിക്കാരനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. തുടര്‍ന്ന് ഒരു ബില്‍ഡര്‍ക്ക് സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എയുടെ ആളുകള്‍ അനുവദിച്ചില്ല. എംഎല്‍എയുായി കരാറില്‍ ഏര്‍പ്പെടാത്തതിനെ തുടര്‍ന്ന് തന്റെ ബന്ധുവിനെ പൊലീസ് ഉപദ്രവിച്ചതായും ഹരജിക്കാരന്‍ പറഞ്ഞു.
മൂന്ന് ദിവസത്തോളം പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും ഹരജിക്കാരന്‍ പറഞ്ഞു. ശേഷം എംഎല്‍എയുടെ ആളുകള്‍ തന്നെ പൊലീസില്‍ നിന്ന് മോചിപ്പിക്കുകയും മറ്റൊരു സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയും ചെയ്തു. എംഎല്‍എയും കൂട്ടാളികളും ചേര്‍ന്ന് തന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 day ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News1 day ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login